മിഠായിക്കുന്നംശാഖയിൽ ശ്രീനാരായണ സ്നേഹസംഗമവുംആർ ശങ്കർഅനുസ്മരണവും നടത്തി 

വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 6009മിഠായിക്കുന്നം ശാഖയിൽ നടന്ന ശ്രീനാരായണ സ്നേഹസംഗമവും10-ആമതു ആർ ശങ്കർ അനുസ്മരണവും  പൊതുയോഗവും  യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ സത്യൻ മലങ്കോട്ടിൽ അധ്യക്ഷത വഹിച്ചു.

കുടുംബ യൂണിറ്റ് കൺവീനർരാജി ദേവരാജൻ സ്വാഗതം ആശംസിച്ചു.ശാഖാ സെക്രട്ടറി രാധാമണി ലാലപ്പൻ സംഘടനാ സന്ദേശം നൽകി.മുൻ സെക്രട്ടറി എൻ എൽ രാജു ഞാറ്റുവീട്ടിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.കോട്ടയം സേവാനികേതനിലെ പ്രീതിലാൽ ഗുരുദേവ പ്രഭാഷണം നടത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയൻ വനിതാ സംഘം സെക്രട്ടറി ധന്യാ പുരുഷോത്തമൻ,യൂണിയൻ കമ്മിറ്റി അംഗം ഓ കെലാലപ്പൻ,വൈസപ്രസിഡന്റ് മഹേഷ്‌ വള്ളോംപ്പറമ്പിൽ, കുടുംബ യൂണിറ്റ് ചെയർമാൻ കെ ഡി സന്തോഷ്‌,ടി കെ.ലാലൻ തുടങ്ങിയവർപ്രസംഗിച്ചു.ഇതൊടാനുബന്ധിച്ചു പ്രസാദം ഊട്ട് വിളക്ക് പൂജ, കലാപരിപാടികൾ എന്നിവയുംഉണ്ടായിരുന്നു.

Hot Topics

Related Articles