കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിൽ ആംബുലൻസിനു മുന്നിൽ ചാടിയ യുവാവ് മരിച്ചു; മരിച്ചത് ആലപ്പുഴ പുന്നപ്ര സ്വദേശി; യുവാവ് ആംബുലൻസിനു മുന്നിൽ ചാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിൽ ആംബുലൻസിനു മുന്നിൽ ചാടിയ യുവാവിന് ദാരുണാന്ത്യം. കയ്യും കാലും ഒടിഞ്ഞ് ഗുരുതരാവസ്ഥയിൽ ഒരു ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ യുവാവ് മരിച്ചു. ആലപ്പുഴ പുന്നപ്ര കറുകപ്പറമ്പിൽ സെബാസ്റ്റ്യൻ തോമസാ(20)ണ് മരിച്ചത്. ഇയാൾ ആംബുലൻസിനു മുന്നിൽ ചാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 7.45 ഓടെയാണ് സെബാസ്റ്റിയൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിലെ നിത്യബാറിനു മുന്നിലെ റോഡിൽ നിന്നും ആംബുലൻസിനു മുന്നിൽ ചാടുന്നത്. ഉടൻ തന്നെ നാട്ടുകാരും പ്രദേശവാസികളായ ഓട്ടോഡ്രൈവർമാർ അടക്കമുള്ളവരും ചേർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. തുടർന്ന് ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് അടക്കം വിധേയമാക്കി. എന്നാൽ, ശനിയാഴ്ച രാവിലെയോടെ ഇയാളുടെ മരണം സംഭവിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലപ്പുഴയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് രണ്ടാഴച മുൻപാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന്, ഇയാളെ ഇവിടെ നിന്നും ചാടി രക്ഷപെടുകയായിരുന്നതായി ഗാന്ധിനഗർ പൊലീസ് അധികൃതർ അറിയിക്കുന്നു. തുടർന്ന് മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച സെബാസ്റ്റ്യൻ വെള്ളിയാഴ്ച വൈകിട്ടോടെ ആംബുലൻസിനു മുന്നിൽ ചാടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി.

Hot Topics

Related Articles