കോഴിക്കോട്: ഊഞ്ഞാല്‍ ആടുന്നതിനിടെ കയര്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് പതിച്ച് പതിമൂന്നുകാരന് ദാരുണാന്ത്യം. ന്യൂമാഹി തിരുവങ്ങാട് വലിയ മാടാവില്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ കെപി ശ്രീനികേതാണ് മരിച്ചത്. വലിയ മാടാവില്‍ സ്‌കൂള്‍ അധ്യാപികയായ കെ സുനിലയുടെയും പാലയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പാറാല്‍ ചൈത്രം വീട്ടില്‍ കെപി മഹേഷിന്റെയും മകനാണ്.
മഹേഷിന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്നതിനാല്‍ സുനില വോട്ട് ചെയ്യാനായി പോകുന്ന സമയത്ത് മക്കള്‍ തനിച്ചാകേണ്ടെന്ന് കരുതി ശ്രീനികേതിനെയും സഹോദരിയും പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മി നന്ദയെയും പുന്നോല്‍ ആച്ചുകുളങ്ങരയിലെ തറവാട്ടുവീട്ടില്‍ ആക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വീട്ടില്‍ ഉണ്ടായിരുന്ന കല്‍ത്തൂണില്‍ ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ശ്രീനികേതിനെ ഉടന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ന്യൂമാഹി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.