ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കവെ കാൽവഴുതി ട്രാക്കിലേക്ക് വീണു; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച സ്ത്രീ ട്രെയിനിന് അടിയിൽ പെട്ട് മരിച്ചു. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കുമാരി ഷീബ കെ എസ് (57) ആണ് മരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്റ്റേഷനിൽ വെച്ച് ഞായറാഴ്ച്ച രാവിലെ 8.15ഓടെയാണ് സംഭവം നടന്നത്. 

കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസിൽ കയറാനായി എത്തിയതായിരുന്നു ഷീബ. എന്നാൽ എത്താൻ വൈകിയതിനാൽ ട്രെയിൻ എടുത്തിരുന്നു. തുടർന്ന് ചാടി കയറാൻ ശ്രമിക്കവേയാണ് കാൽ വഴുത്തി ട്രാക്കിലേക്ക് വീണത്. മരിച്ച ഷീബയുടെ ഒരു കാല്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ട നിലയില്‍ ട്രാക്കിന് നടുവിലായിട്ടാണ് കണ്ടെത്തിയത്. പാറശ്ശാല പൊലീസ് എത്തി തുടർ നടപടികള്‍ സ്വീകരിച്ചു.

Hot Topics

Related Articles