തെറ്റ് പറ്റി ക്ഷമിക്കുക ! ലോകകപ്പ് സ്ക്വാഡിൽ വേണ്ടത് റിഷഭല്ല സഞ്ജു ; അഭിപ്രായം തിരുത്തി മുഹമ്മദ് കൈഫ് 

ന്യൂസ് ഡെസ്ക്ക് : ടി ട്വൻ്റി ലോകകപ്പിനു വേണ്ടി താന്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പറും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ തഴഞ്ഞതില്‍ ക്ഷമ ചോദിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്.

ദിവസങ്ങള്‍ക്കു മുൻപ് കൈഫ് തിരഞ്ഞെടുത്ത ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവിനു ഇടം ലഭിച്ചിരുന്നില്ല. റിഷഭ് പന്തിനെ മാത്രമാണ് 15 അംഗ സംഘത്തില്‍ വിക്കറ്റ് കീപ്പറായി അദ്ദേഹം ഉള്‍പ്പെടുത്തിയത്. ഇതു തനിക്കു പറ്റിയ വലിയൊരു പിഴവാണെന്നാണ് കൈഫ് തുറന്നു സമ്മതിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കളിയില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ് കെട്ടഴിച്ച സഞ്ജു അപരാജിത ഫിഫ്റ്റിയോടെ റോയല്‍സിന്റെ ഹീറോയായി മാറിയിരുന്നു. 

33 ബോളുകളില്‍ നിന്നും 71 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഏഴു ഫോറുകളും നാലു സിക്‌സറുകളും ഇതിലുള്‍പ്പെടുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തി. ഇതോടെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ തനിക്കു തെറ്റുപറ്റിയതായി കൈഫ് തുറന്നു സമ്മതിച്ചത്.എനിക്കു തെറ്റുപറ്റി. ടി20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ നിന്നും സഞ്ജു സാംസണിനെപ്പോലെയൊരു താരത്തെ എങ്ങനെയാണ് എനിക്കു ഒഴിവാക്കാന്‍ സാധിക്കുക. അതു എന്റെ വലിയ പിഴവ് തന്നെയായിരുന്നു, അതു പാടില്ലായിരുന്നു. ടി20 ലോകകപ്പില്‍ എന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ സഞ്ജുവാണെന്നും കൈഫ് വ്യക്തമാക്കി.

ഐപിഎല്ലിലെ പ്രകടനം വിലയിരുത്തുമ്ബോള്‍ സഞ്ജു തന്നെയാണ് ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി വരേണ്ടതെന്നു നിസംശയം പറയാം. കാരണം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ വിരാട് കോലി കഴിഞ്ഞാല്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് സഞ്ജുവാണ്.

ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 77 എന്ന കിടിലന്‍ ശരാശരിയില്‍ 161.08 സ്‌ട്രൈക്ക് റേറ്റില്‍ 385 റണ്‍സ് സഞ്ജു അടിച്ചെടുത്തു കഴിഞ്ഞു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ടൂര്‍ണമെന്റില്‍ ഇത്തവണ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള താരവും അദ്ദേഹമാണ്. മാത്രമല്ല 2013ലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ സഞ്ജു ഒരു സീസണില്‍ നാലു ഫിഫ്റ്റികള്‍ നേടിയതും ഇതാദ്യമായിട്ടാണ്.

സഞ്ജു കഴിഞ്ഞാല്‍ ഐപിഎല്ലില്‍ ഇത്തവണ കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ കെഎല്‍ രാഹുലും റിഷഭുമാണ്. ഒമ്ബതു മല്‍സരങ്ങളില്‍ നിന്നും 378 റണ്‍സാണ് രാഹുലിന്റെ സമ്ബാദ്യം. 42 ശരാശരിയില്‍ 144.27 സ്‌ട്രൈക്ക് റേറ്റോടെയാണിത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് അദ്ദേഹം ഇതിനകം നേടിയിട്ടുള്ളത്.ഒരു മല്‍സരം കൂടുതല്‍ കളിച്ചുകഴിഞ്ഞ റിഷഭ് 10 മല്‍സരങ്ങളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 371 റണ്‍സാണ്. 46.37 ശരാശരിയും 160.60 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് റിഷഭിന്റെയും പേരിലുള്ളത്. അതേസമയം, കൈഫ് നേരത്തേ തിരഞ്ഞെടുത്ത ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവിനെ മാത്രമല്ല രാഹുലിനെയും ഉള്‍പ്പെടുത്തിയിരുന്നില്ല. റിഷഭ് മാത്രമായിരുന്നു ടീമിലെ ഏക വിക്കറ്റ് കീപ്പര്‍. സഞ്ജുിനെ കൂടാതെ ഫിനിഷര്‍ റിങ്കു സിങിനെയും ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും കൈഫ് ഒഴിവാക്കിയിരുന്നു. അദ്ദേത്തിന്റെ ടീമിലെ സര്‍പ്രൈസ് താരം അണ്‍ ക്യാപ്ഡ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരുന്നു.

Hot Topics

Related Articles