സുരേഷ് ഗോപിക്ക് എതിരായിട്ട് നില്‍ക്കുമ്ബോള്‍ സൈസ് വൈസ് പോലും ഞാൻ ചേരില്ല’’: സുരേഷ് ഗോപിക്കെതിരെ നിൽക്കാൻ സമീപിച്ച താരത്തിൻ്റെ പ്രതികരണം ഇങ്ങനെ 

കൊച്ചി : വിജി തമ്ബി സംവിധാനം ചെയ‌്ത് 2000ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സത്യമേവ ജയതേ. സുരേഷ് ഗോപി നായകനായ ചിത്രത്തില്‍ വമ്ബൻ താര നിര തന്നെ അണിനിരന്നിരുന്നു.സത്യമേവ ജയതേ എന്ന സിനിമയില്‍ പ്രധാനിയായി ഒരു വില്ലൻ ഉണ്ടായിരുന്നെങ്കിലും നാട്ടിലെ കഥാപാത്രമായ മറ്റൊരു വില്ലനെ കൂടി തിരക്കഥാകൃത്ത് ചേർത്തിരുന്നു. ബാലു ഭായ് എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. ഇത് ആര് ചെയ്യുമെന്ന് ചർച്ച വന്നു. സിദ്ദിഖിനെ കൊണ്ട് ചെയ്യിച്ചാല്‍ കൊള്ളാമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ പലർക്കും സിദ്ദിഖിന്റെ അന്നത്തെ ഇമേജില്‍ വിശ്വാസക്കുറവുണ്ടായിരുന്നു. എന്നാലും മുന്നോട്ടു പോകാൻ ഞാൻ തീരുമാനിച്ചു. ആ സമയത്തു തന്നെ സിദ്ദിഖ് ഇടയ‌്ക്ക് ഷൂട്ടിംഗ് സെറ്റില്‍ എത്തുമായിരുന്നു. അങ്ങിനെയൊരു ദിവസം സിദ്ദിഖ് വന്ന സമയത്ത് ഞാൻ കാര്യം പറഞ്ഞു.

”ഏയ്..ഞാൻ ചെയ‌്താല്‍ ഇത് നിക്കത്തില്ല തമ്ബി. ഒരു ഇംപാക്‌ടും ഉണ്ടാകില്ല. സുരേഷ് ഗോപിക്ക് എതിരായിട്ട് നില്‍ക്കുമ്ബോള്‍ സൈസ് വൈസ് പോലും ഞാൻ ചേരില്ല” എന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. പക്ഷേ, ഏതൊരു തരത്തിലുള്ള ഗെറ്റപ്പും ചേരുന്നയാളാണ് സിദ്ദിഖ് എന്ന് എനിക്ക് കോണ്‍ഫിഡൻസ് ഉണ്ടായിരുന്നു. അങ്ങിനെ ബാലു ഭായിയിലൂടെ വില്ലനായുള്ള സിദ്ദിഖിന്റെ അരങ്ങേറ്റം നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിദ്ദിഖിന്റെ ഇൻ‌ട്രൊഡക്ഷൻ സീൻ ആയിരുന്നു ആദ്യം എടുത്തത്. സിദ്ദിഖ് തകർപ്പനായിട്ട് പെർഫോം ചെയ‌്തു. കഴിഞ്ഞയുടൻ സുരേഷ് ഗോപി സിദ്ദിഖിനെ കെട്ടിപ്പിടിച്ചു. ഗംഭീരമായടാ എന്നായിരുന്നു സുരേഷിന്റെ കമന്റ്. പിന്നീട് മലയാള സിനിമയിലെ ഏറ്റവും വലിയ വില്ലനായി സിദ്ദിഖ് മാറുകയായിരുന്നു.’’

Hot Topics

Related Articles