കരുതലിന്റെ ഓണ കിറ്റുകളുമായി മർത്തമറിയം വനിതാ സമാജം പ്രവർത്തകർ 

മണർകാട്  : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രവർത്തിച്ചുവരുന്ന  വി.മർത്തമറിയം വനിതാ  സമാജം മണർകാട് മേഖല എന്നും മാതൃകാപരമായ  പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിവരുന്നു. 

Advertisements

 നാം എല്ലാവരും ഓണം ആഘോഷിക്കുന്ന ഈ അവസരത്തിൽ നമുക്ക് ചുറ്റുമുള്ള നമ്മുടെ സഹോദരങ്ങളെ ചേർത്ത് നിർത്തി മുൻ വർഷങ്ങളിലെ പോലെ അവർക്കും ഓണം ആഘോഷിക്കുന്നതിനുള്ള സ്നേഹം നിറച്ച ഓണക്കിറ്റുകൾ വിതരണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

20  തരം പലവ്യഞ്ജന വസ്തുക്കൾ അടങ്ങിയ 1500 രൂപ വിലമതിക്കുന്ന 125 സ്നേഹ കിറ്റുകളാണ് ഈ വർഷം വിതരണത്തിനായി തയ്യാറാക്കിയത്.വനിതാ സമാജം പ്രസിഡണ്ടും കത്തീഡ്രൽ സഹവികാരിയുമായ വെരി.റവ.കുര്യാക്കോസ് കോർഎപ്പിസ്കോപ്പ കിഴക്കേടത്ത് കത്തീഡ്രൽ ട്രസ്റ്റി പി. എ എബ്രഹാം പഴയിടത്തുവയലിന്  നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു.കത്തീഡ്രൽ ട്രസ്റ്റിമാരായ വർഗീസ് ഐപ്പ് മുതലുപടിയിൽ , ഡോ.ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ , കത്തീഡ്രൽ സെക്രട്ടറി വി.ജെ ജേക്കബ് വാഴത്തറ, സമാജം വൈസ് പ്രസിഡന്റ്‌ ഗ്രേസി മാത്യു, സെക്രട്ടറി ലില്ലി ജോർജ്, ട്രഷറർ റീന ബേബി, ജോയിന്റ് സെക്രട്ടറി സാലമ്മ ആൻഡ്രൂസ്, മറ്റ് വനിതാ സമാജം പ്രവർത്തകർ എന്നിവർ സന്നിഹിതർ ആയിരുന്നു.

വനിതാ സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുന്നതിനായി സെപ്റ്റംബർ മാസം 14-ാം തീയതി പള്ളിയുടെ കിഴക്ക് വശത്തുള്ള താൽക്കാലിക സ്റ്റാളിൽ ഭക്ഷ്യമേള നടത്തുന്നതാണ്. 

Hot Topics

Related Articles