കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെ സാഹസികമായി പിടികൂടി ഹോസ്ദുര്‍ഗ്ഗ് പോലീസ്

നീലേശ്വരം:കാപ്പ ചുമത്തി നാടുകടത്തിയ അമ്പലത്തറ സ്വദേശി റംഷീദിനെയാണ് പോലീസ് വളഞ്ഞിട്ട് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്നും1.880 ഗ്രാം എം ഡി എം എ പിടികൂടി. സുഹൃത്ത് സുബൈറിനൊപ്പം എം ഡി എം എ കടത്തവെയാണ് റംഷീദ് ഹൊസ്ദുര്‍ഗ്ഗ് പൊലീസിന്റെ പിടിയിലായത്. കാറില്‍ സഞ്ചരിക്കവേ പടന്നക്കാട് മേല്‍പാലത്തിന് സമീപത്ത് നിന്നും വാഹന പരിശോധന നടത്തുകയായിരുന്ന ഹൊസ്ദുര്‍ഗ് എസ്‌ഐ സതീശനും സംഘവുമാണ് ഇവരെ സാഹസികമായി അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും1.880 ഗ്രാം എം ഡി എം എ പിടികൂടി.

Advertisements

ഹൊസ്ദുര്‍ഗ്, അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധികളിലായി റംഷീദിനെതിരെ കവര്‍ച്ച, അടിപിടി, മയക്കു മരുന്ന്കടത്തു അടക്കം അഞ്ചില്‍ അധികം കേസുകളുണ്ട്. ഇയാളെ ജില്ലയില്‍ നിന്നും നാടുകടത്തി കണ്ണൂര്‍ റേഞ്ച് ഡി ഐ ജി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാഞ്ഞങ്ങാട് ഡി.വൈ.എസ് പി പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ അബുബക്കര്‍ കല്ലായി, പോലുസുകാരായ നികേഷ്, ജിനേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

Hot Topics

Related Articles