തിരുവല്ല : കസ്തൂബ്ബ ഗാന്ധി ദർശൻ വേദി നേതൃ സമ്മേളനവും,ഓണാഘോഷവും സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യത്തിൻ്റെ അടിസ്ഥാന പ്രക്രിയയായ തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കപ്പെടുന്നത് രാഷ്ട്രത്തെ തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു.സാമ്പത്തിക വികസനം വികേന്ദ്രീകൃതമാക്കാതെ കേന്ദ്രീകൃതമാക്കി ചിലരെ കുബേരൻമാരാക്കുന്ന ഭരണം അവസാനിപ്പിക്കണമെന്നും പറഞ്ഞു.
ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി ഓണസന്ദേശം നൽകി. ബാർകൗൺസിൽ ജില്ലാ ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന സമിതി അംഗം അഡ്വ.ഷൈനി ജോർജ്ജിനെ യോഗത്തിൽ വെച്ച് അനുമോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാന്ധി ദർശൻ വേദി ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ,കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെറിൻ എം.തോമസ്,ജില്ലാ കൺവീനർ ശ്രീകലാ റെജി,നിയോജക മണ്ഡലം ചെയർപേഴ്സൺമാരായ ലാലി ജോർജ്ജ്, ലീലാമണിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
വ്യത്യസ്തങ്ങളായ ഓണക്കളികൾ നടത്തി സമ്മാന വിതരത്തോടെ യോഗം അവസാനിച്ചു.