ഞീഴൂർ : കാട്ടാംപാക്ക് കിഴക്കുംഭാഗം പാട്ടുപുരയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും ഉത്സവം ഏപ്രിൽ നാല് മുതൽ 15 വരെ നടക്കും. എല്ലാദിവസവും രാവിലെ 6.15ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് ഉഷപൂജ, 7.30 മുതൽ പുരാണപാരായണം, 10 ന് ഉച്ചപൂജ, വൈകിട്ട് 6. 45 ദീപാരാധന, 8 ന് താലപ്പൊലി, കളംപാട്ട്, 9 ന് കളം മായ്ക്കൽ എന്നിവ നടക്കും.
ഏപ്രിൽ നാല് ചൊവ്വ വൈകിട്ട് 6.30ന് ദേശതാലപ്പൊലി വരവ് സ്വീകരണം, 7 ന് മണ്ണടിശാല ഹരിനാരായണൻ നയിക്കുന്ന ഭക്തിഗാനസുധ. ഏപ്രിൽ 7 വെള്ളി രാത്രി 8:45ന് കുമാരി ശ്രേയ സുരേഷ് അവതരിപ്പിക്കുന്ന ഭക്തിഗാനമഞ്ജരി, 8 ശനിയാഴ്ച രാത്രി 8.30 മുതൽ മേജർ സെറ്റ് കഥകളി – കഥ ദുര്യോധന വധം – കളിവിളക്ക് തെളിക്കുന്നത് സിനിമാ താരം ബാബു നമ്പൂതിരി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
13 വ്യാഴം രാത്രി 9ന് നാടൻപാട്ടും ദൃശ്യാവിഷ്കരണവും, 14 വെള്ളി രാത്രി 9.ന് എൻഎസ്എസ് വനിതാ സമാജം കാട്ടാംപാക്ക് അവതരിപ്പിക്കുന്ന തിരുവാതിരകളി, 9.30ന് വീണക്കച്ചേരി,
15 ശനിയാഴ്ച രാവിലെ 4.30 മുതൽ 8 വരെ വിഷുക്കണി ദർശനം, 11 മുതൽ നാമസങ്കീർത്തന ജപലഹരി, 12 ന് പ്രസാദ ഊട്ട്, രാത്രി 8.45 ന് കഥകളിപദ സംഗീത സദസ്സ് , 11.30ന് കീഴില്ലം ശങ്കരൻകുട്ടി മാരാർ സ്മാരക മുടിയേറ്റ് സംഘം അവതരിപ്പിക്കുന്ന മുടിയേറ്റ്.
16 ഞായർ രാത്രി 8 ന് വലിയ ഗുരുതി.