പുത്തൻകുരിശ്: ശ്രേഷ്ഠ കതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ദേഹ വിയോഗത്തെ തുടർന്ന് മറ്റൊരു ക്രമീകരണം ഉണ്ടാകുന്നതുവരെ കാതോലിക്കാ ബാവയുടെ ചുമതല മലങ്കര മെത്രാപ്പോലീത്ത അഭി.ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് നൽകിക്കൊണ്ട് പരി. പാത്രിയർക്കീസ് ബാവാ കൽപന പുറപ്പെടുവിച്ചു.
പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് വിളിച്ചു കൂട്ടുവാനും, അദ്ധ്യക്ഷത വഹിക്കുവാനും ഉള്ള അധികാരവും കൽപനയിൽ നൽകിയിട്ടുണ്ട്. 2024 നവംബർ മാസം 02-ാം തീയതി ഇ.എൽ 65/24 ാം നമ്ബർ കൽപനയിലൂടെയാണ് പരി. പാത്രിയർക്കീസ് ബാവാ ഇക്കാര്യം അറിയിച്ചത്. സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്താമാർക്കും, പള്ളികൾക്കും പരി. പാത്രിയർക്കീസ് ബാവായുടെ കൽപന ഇതിനോടകം അയച്ചുകഴിഞ്ഞു.