കത്തോലിക്ക സഭയ്ക്ക് ഇനി പുതിയ ഇടയൻ;മാർ റോബർട്ട് ഫ്രാൻസിസ് പെർവോസ്റ്റ് മാർപാപ്പ

വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തിരഞ്ഞെടുത്ത് കത്തോലിക്ക സഭ. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പെർവോസ്റ്റിനെ ആണ് പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സെന്റ്. പീറ്റേഴ്സ് ബസിലിക്കയിലെ ബാൽക്കണിയിലെത്തിയ മാർപാപ്പ ജനങ്ങളെ അഭിവാദ്യം ചെയ്തു.കുറച്ച് സമയം മുൻപ് പുതിയ മാർപാപ്പയെ കർദിനാൾമാരുടെ കോൺക്ലേവ് തിരഞ്ഞെടുത്തു എന്നതിൻ്റെ സൂചന നൽകികൊണ്ട് സിസ്റ്റീൻ ചാപ്പലിൽ നിന്നും വെളുത്ത പുക ഉയർന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 133 കർദിനാൾമാർ ചേർന്ന് വോട്ടെടുപ്പിലൂടെയാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്.ഏപ്രിൽ 21ന് ഫ്രാൻസിസ് പാപ്പ അന്തരിച്ചതിന് പിന്നാലെയാണ് കത്തോലിക്ക സഭ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ആരംഭിച്ചത്.

Advertisements

Hot Topics

Related Articles