പാലാ : ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് കത്തോലിക്ക സന്യാസിനികളെ മനുഷ്യാവകാശത്തിന്റെ സകല സീമകളും ലംഘിച്ചു കൊണ്ട് നിയമ വിരുദ്ധമായി ഛത്തീസ്‌ഗഡ് പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് പാലായിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ വിരുദ്ധവും മതേതരത്വത്തിനും മത സ്വാതന്ത്ര്യത്തിനും എതിരായതും ന്യൂനപക്ഷ വിരുദ്ധവുമായ ഛത്തീസ്‌ഖഡ് പോലീസിന്റെ ഈ നടപടി ജനാധിപത്യ ഭാരതത്തിന് അപമാനമാണ്. ഇത്തരം ജനാധിപത്യവിരുദ്ധമായ പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ ഉണ്ടാകണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രൂപതാ പ്രസിഡൻറ് ഇമ്മാനുവേൽ ഫ്ലാഗ് ഓഫ് ചെയ്ത ധർണയിൽ ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ, ആൻസമ്മ സാബു, ജോയി കണിപ്പറമ്പിൽ, ജോൺസൺ ചെറുവള്ളി, ടോമി കണ്ണീറ്റുമാലിൽ, ബെന്നി കിണറ്റുകര, രാജേഷ് പാറയിൽ, ക്ലിൻറ് അരീപ്ലാക്കൽ,ജോസഫ് ചീനോത്തുപറമ്പിൽ, ബേബിച്ചൻ അഴിയാത്ത്, ജോയി ചന്ദ്രൻകുന്നേൽ, ജോർജ് തൊടുവിനാൽ, ബെല്ലാ സിബി, ലൈസമ്മ ജോർജ് തുടങ്ങിയവർ സംസാരിച്ചു.