ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കു മീനടത്ത് രാജകീയ വരവേൽപ്പ് നൽകി

മീനടം: ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കു മീനടത്ത് രാജകീയ വരവേൽപ്പ്. പ്രദേശത്തെ ആരാധനാലയങ്ങൾ, സംഘടനകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്. മാളികപ്പടി സെന്റ് ഇഗ്‌നാത്തിയോസ് കുരിശുപള്ളിയിൽ എത്തിച്ചേർന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായെ മീനടം സെന്റ് ഇഗ്‌നാത്തിയോസ്, സെന്റ് മേരീസ് ബേത്ലഹേം എന്നി പള്ളികളുടെയും വിവിധ ഇടവകകളിൽനിന്നുള്ള വിശ്വാസികളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.

Advertisements

ഫാ. ജേക്കബ് ഷെറി മുക്കാഞ്ഞിരത്തിൽ, ഫാ. ജോർജ് കരിപ്പാൽ പുത്തൻപുരയിൽ എന്നിവർ ചേർന്നു ബൊക്കെ നൽകി. തുടർന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്നു നീങ്ങിയ സ്വീകരണ ഘോഷയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കുചേർന്നു. ഇരുചക്രവാഹനങ്ങളും കാറുകളും അകമ്പടിയായി. അമ്പലപ്പടി ജംഗ്ഷനിൽ മീനടം ഭഗവതി ക്ഷേത്രാംഗങ്ങൾ സ്വീകരിച്ചു. നിലവിളക്കുകൾ ഒരുക്കിയാണു ക്ഷേത്രാധികൃതർ ബാവായെ വരവേറ്റത്. ക്ഷേത്രം പ്രസിഡന്റ് ജനാർദ്ദന പണിക്കർ, സെക്രട്ടറി ഗോപാല കൃഷ്ണൻ നായർ എന്നിവർ ബൊക്കെ നൽകിയും ഭക്തർ പുഷ്പവൃഷ്ടി നടത്തിയും ആദരവ് അർപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രി ജംഗ്ഷനിൽ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിനു മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം നേതൃത്വം നൽകി. ഘോഷയാത്രകടന്നുപോയ വീഥികളിലെ വ്യാപാരസ്ഥാപനങ്ങൾ കത്തിച്ച മെഴുകുതിരികളും വിളക്കുകളും ഒരുക്കി ബാവായെ വരവേറ്റു. റോഡിനിരുവശവും ബാവായെ കാണുന്നതിനും അനുഗ്രഹം വാങ്ങുന്നതിനുമായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ നേരത്തെതന്നെ നിലയുറപ്പിച്ചിരുന്നു.
സെന്റ് ജോൺസ് പള്ളിയിൽ വനിതാസമാജം പ്രവർത്തകർ കത്തിച്ച മെഴുകുതിരികളുമായി പുഷ്പവൃഷ്ടി നടത്തി ബാവായെ സ്വീകരിച്ചു.

യൂത്ത് അസോസിയേഷൻ പ്രവർത്തകർ ഹർഷാരവങ്ങളോടെ മുദ്രാവാക്യം വിളികളുമായി ബാവായെ വരവേറ്റു. പള്ളിയിലേക്കു പ്രവേശിച്ച ബാവായെ റവ. തോമസ് ഇട്ടി കോർഎപ്പിസ്‌കോപ്പ കുന്നത്തെയ്യേട്ട് കത്തിച്ച മെഴുകിതിരി നൽകി പള്ളിയുടെ ആദവ് അറിയിച്ചു. ഫാ. തോമസ് പതിയാക്കൽ, ഫാ. ജേക്കബ് ചെറിയാൻ മണ്ണൂർ, ഫാ. കുര്യാക്കോസ് കടവുംഭാഗം, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, ഫാ. നൈനാൻ ഫിലിപ്പ് എട്ടുപറയിൽ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. ബാവായുടെ അനുഗ്രഹം തേടി ഗജവീരൻ പുതുപ്പള്ളി സാധു പള്ളിയിലെത്തിയിരുന്നു. പഴവും ശർക്കരയും സാധുവിനു നൽകിയാണു ബാവാ അനുഗ്രഹിച്ചത്. സന്ധ്യാനമസ്‌കാരത്തെത്തുടർന്നു സെന്റ് ജോൺസ് പള്ളിയുടെ നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഓഫീസ് കോംപ്ലക്സിന്റെ ശില ആശീവർവാദവും മീനടം പെരുന്നാളിന്റെ കൊടിയേറ്റും ബാവാ നിർവഹിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.