കൊച്ചി: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി മുൻ പ്രിൻസിപ്പല്‍ ഡോ.ജി.ജെ. ഷൈജു, രണ്ടാം പ്രതി എ. വിശാഖ് എന്നിവരുടെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തളളി. രണ്ട് പ്രതികളും അടുത്തമാസം നാലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണമെന്നും കോടതി ആവശ്യപ്പെട്ടു.
ആള്‍മാറാട്ടത്തിനായി വ്യാജ രേഖ ചമച്ചിട്ടില്ലെന്നായിരുന്നു ഡോ. ജി.ജെ. ഷൈജു കോടതിയില്‍ വാദിച്ചത്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗണ്‍സിലറായി ജയിച്ച അനഘ രാജിവച്ച കാര്യം ബന്ധപ്പെട്ടവരെ അറയിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന രേഖകളുണ്ട്. വിശാഖിനെ നീക്കണം എന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും കോടതിയില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വിജയിച്ച ഒരാള്‍ രാജിവച്ചാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയല്ലേ വേണ്ടത് എന്നായിരുന്നു കോടതിയുടെ ചോദ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാട്ടാക്കട ക്രിസ്ത്യൻ കോളേജില്‍ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ കൗണ്‍സിലറായി വിജയിച്ച എ.എസ്. അനഘയുടെ പേരു മാറ്റി എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയായ വിശാഖിന്റെ പേര് ഉള്‍പ്പെടുത്തി സര്‍വകലാശാലയ്ക്ക് ലിസ്റ്റ് സമര്‍പ്പിച്ചെന്നാണ് കേസ്. വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.