മരത്തിന് മുകളിൽ കയറി താഴേക്ക് ചാടിയ അന്യ സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്; വീഡിയോ കാണാം

കട്ടപ്പന: വെള്ളയാംകുടി മന്തി കാനത്ത് മരത്തിനു മുകളിൽ നിന്ന് താഴേക്ക് ചാടിയ അന്യ സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. മന്തിക്കാനം ചെമ്മണ്ണിലെ ബേബി ജോസഫിന്റെ പുരയിടത്തിലെ വൻ മരത്തിൽ തിങ്കളാഴ്ച ഉച്ചയോടെ ഇയാൾ കയറുകയായിരുന്നു.

Advertisements

ഇയാളെ അനു നയിപ്പിച്ച് താഴെയിറക്കാൻ നാട്ടുകാരും പോലിസും ശ്രമിച്ചിട്ട് നടക്കാത്തതിനാൽ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് അവർ രക്ഷാപ്രവർത്തനങ്ങൾക്കുള്ള സംവിധാനം ഒരുക്കുന്നതിനിടയിൽ ഇയാൾ താഴേക്ക് ചാടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താഴെ വീണ ഇയാളുടെ കൈ കാലുകൾക്കും തലക്കും ഗുരുതര പരിക്ക് ഉണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലമുടമക്കോ പരിസരവാസികൾക്കോ ഇയാളെ മുൻപു കണ്ട പരിചയം ഇല്ല . പോലിസ് തുടർ നടപടികൾ ആരംഭിച്ചു.

Hot Topics

Related Articles