കട്ടപ്പനയിൽ ജോലി ചെയ്തിരുന്ന തോട്ടത്തിൽ നിന്നും തടി മുറിച്ചു വിറ്റു; തടി മുറിച്ചു വിറ്റ കേസിൽ ആലപ്പുഴ സ്വദേശിയായ പ്രതി മൂന്ന് മാസത്തിന് ശേഷം പിടിയിൽ

കട്ടപ്പന : ജോലി ചെയ്തിരുന്ന തോട്ടത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ തടി ഉടമ അറിയാതെ മുറിച്ച് വിറ്റ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മാനേജർ പിടിയിൽ.ആലപ്പുഴ വെൺമേലിൽ തോമസ് വി ജേക്കബ് ( ജൂഡി – 49 )ആണ് തമിഴ്‌നാട്ടിൽ നിന്നും അറസ്റ്റിലായത്.കട്ടപ്പന ഡിവൈ.എസ് പി
വി.എ നിഷാദ്‌മോന്റെ കീഴിലുളള പ്രത്യേക അന്വേഷണ സംഘത്തിനാണ് മൂന്ന് മാസത്തെ തിരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടാനായത്.പ്രവാസിയായ ജിജി ജേക്കബ് എന്നയാളുടെ പുറ്റടി മണിയംപെട്ടിയിലുള്ള തോട്ടത്തിൽ മാനേജരായി ജോലി ചെയ്തുവരികെയാണ് ജൂഡി തോട്ടത്തിൽ നിന്നിരുന്ന തേക്കും ഈട്ടിയും അടക്കമുള്ള ലക്ഷക്കണക്കിന് രൂപയുടെ തടി വെട്ടി വിറ്റത്.തുടർന്ന് ഉടമയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ പ്രതി ഇടുക്കിയിൽ നിന്നും കടന്നു.കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞതിന് ശേഷം ഗോവയിലേയ്ക്ക് കടന്ന ഇയാൾ പിന്നീട് മത്സ്യ തൊഴിലാളികൾക്കൊപ്പം ചേരുകയും മുഴുവൻ സമയവും പുറംകടലിൽ ചെലവഴിച്ച് വരികയുമായിരുന്നു.പുതുച്ചേരി കാരയ്ക്കൽ തമിഴ്‌നാട്ടിലെ നാഗപട്ടണം എന്നിവിടങ്ങളിലായി മത്സ്യബന്ധന ജോലി ചെയ്തുവരികെയാണ് കഴിഞ്ഞ ദിവസം പ്രതി അന്വേഷണ സംഘത്തിന്റെ പിടിയിലായത്.പ്രത്യേക അന്വേഷണ സംഘാംങ്ങളായ എസ്.ഐ സജിമോൻ ജോസഫ്, സി.പി.ഒ മാരായ ടോണി ജോൺ ,വി. കെ അനീഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles