കട്ടപ്പന: ഏഴുവയസുകാരനെ അയല്‍വാസിയുടെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടിഞ്ഞമല മണിക്കട താന്നിവേലിയില്‍ റോബിന്- അശ്വതി ദമ്പതികളുടെ മകന് ദാവീദ് റയാന് റോബിനാണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. ഈ സമയം കുട്ടിയുടെ മുത്തച്ഛന് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തങ്കമണി പോലീസും നടത്തിയ തെരച്ചിലില്‍ അയല്‍വാസിയുടെ പടുതാക്കുളത്തില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തങ്കമണി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവിടെനിന്ന് മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.