കാട്ടിക്കുന്ന് പബ്ളിക് ലൈബ്രറി അങ്കണത്തിൽ ഗ്രന്ഥശാല സംരക്ഷണ സദസ്

വൈക്കം : ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുവാനുള്ള നീക്കത്തിനെതിരെ ഗ്രന്ഥശാലാദിനമായ കാട്ടിക്കുന്ന് പബ്ളിക് ലൈബ്രറി അങ്കണത്തിൽ വെച്ച് ഗ്രന്ഥശാലാ സംരക്ഷണ സദസും, പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം ശ്രീ.ആർ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. തഥവസരത്തിൽ ഓണാഘോഷ പരിപാടിയിൽ ലൈബ്രറി അവതരിപ്പിച്ച ആമചാടി തേവൻ എന്ന ലഘുനാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ച സുഖലാൽ കരീത്തറ, തിരുവാതിരകളിയും കൈ കൊട്ടിക്കളിയും അവതരിപ്പിച്ച കാട്ടിക്കുന്ന് ചുവട് കലാസമിതി, വടം വലി മത്സരത്തിൽ പങ്കെടുത്ത കുട്ടികളുടെ വിഭാഗത്തെയും അനുമോദിക്കുകയും ചെയ്തു. യോഗത്തിൽ പ്രസിഡന്റ് ടി.കെ.പീതാംബരൻ, സെക്രട്ടറി ടി.എം. രാമചന്ദ്രൻ, ടി.വി ചന്ദ്രൻ, കൃഷ്ണകുമാർ, എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles