പൂത്തോട്ട : കാട്ടിക്കുന്ന് പബ്ളിക് ലൈബ്രറി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാട്ടിക്കുന്ന് ഗവ. എൽ. പി. സ്കൂൾ കുട്ടികൾക്കായി കരനെൽ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവയും 80 സെന്റ് പുരയിടത്തിൽ മരച്ചീനി കൃഷിയും മറ്റും നടത്തി മാതൃകാപരമായ കാർഷിക പ്രവർത്തനങ്ങൾക്ക് കർഷക സംഘം ചെമ്പ് മേഘലാ സമ്മേളനത്തിൽ ലൈബ്രറി പ്രവർത്തകരെ അനുമോദിച്ചു.
കർഷക സംഘം തലയോലപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.വി. ഹരിക്കുട്ടൻ ലൈബ്രറി സെക്രട്ടറി ടി.എം. രാമചന്ദ്രന് ആദരം നൽകി. എം.എസ് കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം കർഷക സംഘം തലയോലപ് റമ്പ് ഏരിയാ പ്രസിഡന്റ് പി. വി. ഹരിക്കുട്ടൻ ഉത്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേഘലാ സെക്രട്ടറി മധു കിളിക്കൂട്ടിൽ ലൈബ്രറി സെക്രട്ടറി . ടി. എം. രാമചന്ദ്രൻ കമ്മിറ്റി മെമ്പർമാരായ സി.പി. മനോഹരൻ, യോഗാചാര്യൻ ടി.വി. ചന്ദ്രൻ ചെമ്പ് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലത അനിൽ കുമാർ, രണ്ടാം വാർഡ് മെമ്പർ എം. കെ. സുനിൽ എന്നിവർ സംസാരിച്ചു.