വൈക്കം : അച്യുതമേനോൻ സ്മൃതി യാത്ര സംഘാടക സമതി രൂപീകരിച്ചു തലയാഴത്ത് പി എസ് സ്മാരക മന്ദിരത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. പാർട്ടി മണ്ഡലം കമ്മറ്റി സെക്രട്ടറി എം ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ ഐ ടി യു സി മണ്ഡലം സെക്രട്ടറി പി എസ് പുഷ്കരൻ ടി.സി പുഷ്പരാജൻ പി.ആർ ശശി കെ എ കാസ്ട്രോ , വി ലക്ഷ്മണൻ ബ്ലോക്കു പഞ്ചായത്ത് മെമ്പർ സുജാതാ മധു എന്നിവർ പ്രസംഗിച്ചു. വി ലക്ഷമണൻ പ്രസിഡൻ്റും കെ.എ കാസ്ട്രോ സെക്രട്ടറിയുമായുള്ള സംഘാടക സമതി രൂപീകരിച്ചു 28-ാം തിയതി വൈകിട്ട് നാലിന് എത്തിചേരുന്ന സ്മൃതി യാത്രയ്ക്ക് ഉജ്വല സ്വീകരണം നൽകുന്നതിനു തീരുമാനിച്ചു.
Advertisements