ജീവിത ദുരിതങ്ങളെ മറികടന്ന കവി : യു.വി. ഉദയകുമാറിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

തലയോലപ്പറമ്പ് :
ജീവിതദുരിതങ്ങളെ കവിത കൊണ്ട് മറികടന്ന കുലശേഖരമംഗലം കണ്ണങ്കേരിൽ ഉദയഭവനിൽ യു.വി. ഉദയകുമാറിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു.
ശയ്യാവലംബിയായി കിടന്നു തൻ്റെ ജീവിതാനുഭവങ്ങളെ കവിതയാക്കിത്തീർത്ത ഉദയകുമാറിന്റെ 51 കവിതകളുടെ സമാഹാരമായ ഈണം തേടുന്ന മൗനം കവി കുരീപ്പുഴ ശ്രീകുമാർ സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡൻ്റ് അഡ്വ. പി. കെ.ഹരികുമാറിന് നൽകി പ്രകാശനം ചെയ്തു. ഉദയകുമാറിൻ്റെ വസതിയിൽ നടന്ന യോഗത്തിൽ പോൾ തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. ശെൽവരാജ്, കെ.ബി. രമ, അമ്പിളി പ്രസന്നകുമാർ, ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ.സി.എം. കുസുമൻ, കഥാകൃത്ത് കെ.ആർ.ബീന, പഞ്ചായത്ത് മെമ്പർ ബിന്ദുപ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
അസുഖ ബാധിതനായി കിടപ്പിലായ യു.വി. ഉദയകുമാറിന്റെ ഈണം തേടുന്ന മൗനം എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം കവി കുരീപ്പുഴ ശ്രീകുമാർ അഡ്വ.പി.കെ. ഹരികുമാറിന് നൽകി നിർവഹിക്കുന്നു.

Advertisements

Hot Topics

Related Articles