പത്തനംതിട്ട: കവിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ (A – 707 ) ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡി എഫിന് വിജയം. മികച്ച ഭൂരിപക്ഷം നേടിയ 11 അംഗങ്ങളെ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുത്തു. അജേഷ് കുമാര്‍ എന്‍.എസ്, സി ജി ഫിലിപ്പ്, അഡ്വ. ജി രജിത് കുമാര്‍ , രാജേഷ് കാടമുറി, സുരേഷ് ബാബു പി, റെജി സുകുമാരന്‍ .
(വനിതാ മണ്ഡലം ) ജീനാ സൂസന്‍ ജേക്കബ്, ബിഞ്ചു ഏബ്രഹാം, സുജാമാത്യു .
(പട്ടികജാതി സംവരണം ) ഹരിക്കുട്ടന്‍ ഇ കെ
(നിക്ഷേപമണ്ഡലം) രാജശേഖരക്കുറുപ്പ് സി കെ എന്നിവരെ തിരഞ്ഞെടുത്തു.
വിജയത്തെതുടര്‍ന്നു എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനം ഞാലിക്കണ്ടം ജംഗ്ഷനില്‍ സമാപിച്ചു . വിജയികളെ അനുമോദിച്ചു കൊണ്ട് നടത്തിയ യോഗത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ കെ സോമന്‍ അദ്ധ്യക്ഷത വഹിച്ചു. സി പി എം ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറി പി സി സുരേഷ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സി പി എം ജില്ലാ കമ്മറ്റിയംഗം ജി അജയകുമാര്‍ , സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ രതീഷ് കുമാര്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി കെ ലതാകുമാരി , ജിജി മാത്യു, സി പി ഐ എം ഏരിയാ കമ്മറ്റിയംഗങ്ങളായ അഡ്വ എന്‍ രാജീവ്, ജോര്‍ജ് വര്‍ഗീസ് എല്‍ ഡി എഫ് ചെയര്‍മാന്‍ പി വി ശിവന്‍ പിള്ള രാജേഷ് കാടമുറി തുടങ്ങിയവര്‍ സംസാരിച്ചു.