തിരുവല്ല : എഫ് എസ് ഇ ടി ഒ കവിയൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുടുംബസംഗമം നടത്തി. പടിഞ്ഞാറ്റുംചേരി ഗ്രാമീണ വായനശാലയിൽ നടന്ന കുടുംബ സംഗമം തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി ബാലചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആർ രാധാകൃഷ്ണൻ നായർ (കെ എസ് റ്റി എ), ആർ സീതാലക്ഷ്മി, കെ കെ രാജേന്ദ്രൻ എന്നിവർ ഉദ്ഘാടന യോഗത്തിൽ സംസാരിച്ചു. ജീവനക്കാരും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Advertisements