കവിയൂര്‍ ക്ഷേത്രത്തിലെ ഉത്സവവും ഹനുമദ് ജയന്തിയും ഡിസംബര്‍ 19 മുതല്‍

കവിയൂര്‍: ക്ഷേത്രത്തിലെ ഉത്സവവും ഹനുമദ് ജയന്തിയും ഡിസംബര്‍ 19 മുതല്‍. വൈകിട്ട് ആറിന് എണ്ണ സമര്‍പ്പണം. 7നും 8നും മധ്യേ തന്ത്രി പരമ്പൂര് ഇല്ലത്ത് ത്രിവിക്രമന്‍ വാസുദേവന്‍ ഭട്ടതിരി കൊടിയേറ്റും. 8ന് തിരുവാതിര. 20 വൈകിട്ട് ആറിന് ചുറ്റുവിളക്ക്. ഭജന, 9.30 ന് മുരണിക്ക് പുറപ്പാട്. 21 ന് വൈകിട്ട 8ന് പള്ളിവേട്ട ആല്‍ത്തറയിലേക്ക് പുറപ്പാട്. 29നും 30നും 8ന് അഖണ്ഡനാമജപം. 7ന് സംഗീത സദസ്.

Advertisements

ജനുവരി ഒന്നിന് 8 ന് അഖണ്ഡ നാമജപം. 6.30ന് അക്ഷരശ്ലോക സദസ്. 2ന് ഹനുമദ് ജയന്തിയില്‍ 8ന് അഖണ്ഡനാമജപം. 10ന് കളഭാഭിഷേകം, 5ന് പഞ്ചവാദ്യ കച്ചേരി. 6.30ന് സംഗീത സദസ്, 7ന് പുഷ്പരഥ ഘോഷയാത്ര, 9ന് പുഷ്പാഭിഷേകം, 10 ന് ഭക്തിഗാനമേള.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്സവസമയത്ത് കൊടിമരച്ചുവട്ടില്‍ നിറപറയും അന്‍പൊലിയും സമര്‍പ്പിക്കാം. മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന ഊര് വലത്ത് കോവിഡ് പശച്ാത്തലത്തില്‍ ഇല്ല. ആറാട്ടുകടവില്‍ നിന്നുള്ള എഴുന്നള്ളത്തും ഹനുമദ് ജയന്തി പുഷ്പരഥ ഘോഷയാത്രയും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാല്‍ ഉണ്ടായിരിക്കുന്നതാണ്. ഘോഷയാത്രയില്‍ നെല്‍പറ, അന്‍പൊലി എന്നിവ സ്വീകരിക്കില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.