കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്‌തേക്കില്ല. ആലുവയിലെ പത്മസരോവരം വീട്ടില്‍ വെച്ച് മൊഴി നല്‍കാമെന്നാണ് ഇന്നലെ വൈകുന്നേരവും കാവ്യയുടെ അഭിഭാഷകര്‍ അന്വേഷണസംഘത്തെ അറിയിച്ചത്. വീട്ടില്‍ പോയി മൊഴിയെടുക്കണോ സിആര്‍പിസി 41 പ്രകാരം നോട്ടീസ് നല്‍കി വിളിച്ചുവരുത്തണോയെന്ന കാര്യം ഇന്ന് രാവിലത്തെ യോഗത്തില്‍ അന്വേഷണ സംഘം തീരുമാനിക്കും.
അതേസമയം, ദിലീപിന്റെ സഹോദരന്‍ അനൂപിനോടും സഹോദരി ഭര്‍ത്താവ് സുരാജിനോടും ഇന്നുച്ചയ്ക്ക് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് അഭിഭാഷകര്‍ നല്‍കിയിരിക്കുന്നത്. പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാത്ത സാഹചര്യത്തില്‍ വീടിന് മുന്നില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ഇവരെ ഇന്ന് ചോദ്യം ചെയ്‌തേക്കില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രിയോടെ ആലുവയിലെത്തിയിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിനോട് മൊഴി നല്‍കാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നെത്തേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കാവ്യയെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം.