കായകല്‍പം അവാര്‍ഡില്‍ ഓമല്ലൂര്‍ ജനകീയ ആരോഗ്യകേന്ദ്രത്തിന് ജില്ലയില്‍ ഒന്നാം സ്ഥാനം 

കടുത്തുരുത്തി: കേരള സര്‍ക്കാരിന്റെ 2023 – 24 വര്‍ഷത്തെ കായകല്‍പം അവാര്‍ഡില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി ഓമല്ലൂര്‍ ജനകീയ ആരോഗ്യകേന്ദ്രം. സ്ഥാപനതല ശുചിത്വം ,ആണുബാധ തടയല്‍, മാലിന്യ പരിപാലനം, സാമൂഹിക ശുചിത്വം, പൊതുജനങ്ങള്‍ക്കിടയിലെ ശുചിത്വ ബോധവല്‍ക്കരണം, പൊതുശുചീകരണത്തിലെ ജനകീയ കൂട്ടായ്മകള്‍, ജനകീയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ മികച്ച ഇടപെടലിനാണ് അവാര്‍ഡ്. 

Advertisements

മാഞ്ഞൂര്‍ പഞ്ചായത്ത് നല്‍കിയ ഒമ്പത് ലക്ഷം രൂപയും എന്‍എച്ച്എം നല്‍കിയ ഏഴ് ലക്ഷം രൂപയും ഉള്‍പെടെ ലഭിച്ച സഹായങ്ങള്‍ കൊണ്ടാണ് ഓമല്ലൂര്‍ ജനകീയ ആരോഗ്യകേന്ദ്രം മികച്ച നിലവാരത്തിലെത്തിയത്. നിരവധി സ്ഥാപനങ്ങളും വ്യക്തികളും സഹായങ്ങല്‍ ലഭ്യമാക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പഞ്ചായത്ത് ഹൈമാസ്റ്റ് ലൈറ്റ്, ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ ഓപ്പണ്‍ ജിം എന്നിവ ഓമല്ലൂര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. ദേശീയ ഗുണനിലവാര നിര്‍ണയത്തിനുള്ള പരിശോധനയിലും ഓമല്ലൂര്‍ ജില്ലാതലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ കൊണ്ടുകാലാ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷ ജെയ്‌നി തോമസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെസിയ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ സമകതിയാണ് പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കുന്നത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷരായ ചാക്കോ മത്തായി, ലിസി തോമസ്,  ടോമി കാറുകുളും എന്നിവരും സമിതിയിലുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാരായ ബിജു തോമസ്, ഷീലകുമാരി, എം.അംബിക, കെ.എസ്. ബിന്ദു, ധന്യ, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.