കായംകുളം സ്വദേശികൾ സഞ്ചരിച്ച കാർ ഗോവയിൽ അപകടത്തിൽപ്പെട്ടു; രണ്ടു പേർ മരിച്ചു; മൂന്നു പേർ ഗുരുതരാവസ്ഥയിൽ

പനജി: കായംകുളം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് മൂന്നുപേർ മരിച്ചു. കായംകുളം സ്വദേശികളായ വിഷ്ണു(27), കണ്ണൻ(24), നിഥിൻ ദാസ്(24) എന്നിവരാണ് മരിച്ചത്.

Advertisements

മരിച്ചവരെല്ലാം ആറാട്ടുപുഴ സ്വദേശികളാണ്. വിഷ്ണുവും കണ്ണനും സഹോദരങ്ങളാണ്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഇവരുടെ സുഹൃത്തുക്കളായ അഖിൽ(24), വിനോദ് കുമാർ(24) എന്നിവരെ ഗുരുതര പരിക്കുകളോടെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവർ സഞ്ചരിച്ചിരുന്ന കാർ ദേശിയപാത 66ബിയിൽ സുവാരി ഗേറ്റിന് സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപെട്ടവരിൽ മൂന്ന് പേർ വിനോദസഞ്ചാരത്തിനെത്തിയവരും രണ്ടുപേർ ഇവിടെ ജോലിചെയ്യുന്നവരുമാണ്.

Hot Topics

Related Articles