കായംകുളത്ത് എംഡിഎംഎ വേട്ട; ബംഗളുരൂവിൽ നിന്നും എത്തിയ വീര്യം കൂടിയ ലഹരിമരുന്ന് പിടിച്ചെടുത്തു; ദമ്പതികൾ പൊലീസ് പിടിയിൽ

കായംകുളം: കായംകുളത്ത് വീര്യം കൂടിയ ലഹരി മരുന്നായ എംഡിഎംഎയുമായി പൊലീസ് സംഘം ദമ്പതിമാരെ പിടികൂടി. കായംകുളം മുതുകുളം സ്വദേശികളായ അനീഷിനെയും ഭാര്യയെയുമാണ് എംഡിഎംഎയുമായി പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 67 ഗ്രാം എം.ഡി.എംഎ പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നും കായംകുളം ഭാഗത്ത് വിൽപ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായാണ് ദമ്പതിമാരെ പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവിൽ നിന്നും വീര്യം കൂടിയ ലഹരി മരുന്നുമായാണ് ഇവർ ബസിൽ എത്തിയത്. തുടർന്നാണ് പൊലീസ് സംഘത്തിനു രഹസ്യവിവരം ലഭിച്ച് ഇവരെ കസ്റ്റഡിയിൽ എടുത്തത്. തുടർന്നു ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തേയ്ക്ക് ഇവരെ കൊണ്ടു പോയി. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകൂ എന്നാണ് റിപ്പോർട്ടുകൾ.

Advertisements

Hot Topics

Related Articles