തിരുവനന്തപുരം : കഴക്കൂട്ടം മുതല്‍ കാസർഗോട്ടെ തലപ്പാടി വരെ NH 66 ആറുവരി പാതയുടെ നിർമ്മാണം നടക്കുകയാണ്. ഏതാണ്ട് 400 മേല്പാലങ്ങളും, നിരവധി അണ്ടർ പാസ്സുകളും ഓവർ പാസ്സുകളും ഈ പാതയില്‍ ഉണ്ട്.സിഗ്നലുകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. പാത മുറിച്ചു കടക്കാനും കഴിയില്ല. ഹൈവേയില്‍ നിന്നും ഏതെങ്കിലും ടൗണില്‍ കടക്കണം എന്നുണ്ടെങ്കില്‍ ഇടക്ക് വശങ്ങളില് കാണുന്ന സർവീസ് റോഡില്‍ ഇറങ്ങി പോകണം.
ചുരുക്കത്തില്‍ കഴക്കൂട്ടം കടന്നാല്‍ 8 മണിക്കൂർ ആകുമ്ബോള്‍ തലപ്പാടിയില്‍ നിർത്താം. 17 മണിക്കൂർ യാത്ര 8 മണിക്കൂർ ആയി കുറയും. ഇടക്ക് ഭക്ഷണം കഴിക്കാൻ സർവീസ് റോഡ് വഴി ഏതെങ്കിലും ടൗണില്‍ ഇറങ്ങാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറുവരി പാതയിലെ “LANE TRAFFIC” നോക്കാം.
നാലുവരി പാതയില്‍ ഓരോ വശത്തും രണ്ട് ട്രാക്ക് കാണും. ഡിവൈഡറിനോട് ചേർന്ന ട്രാക്ക് വേഗത കൂടിയ വാഹനങ്ങള്‍ക്ക് പോകാനുള്ള “HIGH SPEED TRACK”. ഇടതു വശത്തെ ട്രാക്ക് വേഗത കുറഞ്ഞ വാഹനങ്ങള്‍ക്ക് പോകാനുള്ള “LOW SPEED TRACK”. എന്നാല്‍ ആറുവരി പാതയില്‍ ഓരോ വശത്തും ട്രാക്ക് ഉണ്ടാകും. അതിലെ “LANE TRAFFIC” നോക്കാം.
1. മദ്ധ്യഭാഗത്തെ ട്രാക്ക് “HIGH SPEED TRACK”. വേഗത കൂടിയ വാഹനങ്ങള്‍ ഈ മദ്ധ്യഭാഗത്തെ ട്രാക്കില്‍ കൂടെ പോകും.
2. ഇടതു വശത്തെ ട്രാക്ക് “LOW SPEED TRACK”. ഇതില്‍ കൂടെ വേഗത കുറഞ്ഞ വാഹനങ്ങള്‍ പോകും.
3. ഡിവൈഡറിനോട് ചേർന്ന വലതു വശത്തെ ട്രാക്ക് “EMERGENCY TRACK”. ഇത് ഒഴിച്ചിടണം. അതില്‍ ആംബുലൻസ്, ഫയർ സർവീസ് തുടങ്ങിയ എമർജൻസി വാഹനങ്ങള്‍ പോകും.
മദ്ധ്യട്രാക്കിലെ വേഗത കൂടിയ വാഹനങ്ങള്‍ക്ക് ഏതെങ്കിലും കാരണത്താല്‍ ഓവർ ടേക്ക് ചെയ്യണം എന്നുണ്ടെങ്കില്‍ വലത്തേ ട്രാക്കില്‍ കയറി ഉടൻ മദ്ധ്യ ട്രാക്കില്‍ എത്തി പോകണം. ഈ സമയം പുറകില്‍ വാഹനം ഇല്ലെന്ന് ഉറപ്പാക്കണം. ഇൻഡിക്കേറ്റർ ഉപയോഗിക്കണം.
നിരന്തരം വശങ്ങളിലെ കണ്ണാടികളിലും, പുറകു വശം കാണുന്ന കണ്ണാടിയിലും നോക്കി ലൈനുകള്‍ നിരീക്ഷിക്കണം. ഏതെങ്കിലും കാരണത്താല്‍ ലൈൻ മാറേണ്ടി വന്നാല്‍ പുറകില്‍ വാഹനം ഇല്ലെന്ന് ഉറപ്പാക്കി ഇൻഡിക്കേറ്റർ ഇട്ട് വേണം ലൈൻ മാറേണ്ടത്. ലൈൻ ട്രാഫിക്ക് തെറ്റിച്ചാല്‍ ചിലപ്പോള്‍ നല്ല തുക ഫൈൻ ആകും.