കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം ; നാടൻ ബോംബ് എറിഞ്ഞ ശേഷം വാഹനങ്ങൾ അടിച്ചു തകർത്തു

തിരുവനന്തപുരം : കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം. സിപിഎം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.

Advertisements

ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം വാളുമായി ചാടിയിറങ്ങി ഗേറ്റ് ചവിട്ടിപ്പൊളിച്ച് വാഹനങ്ങളും വീടും അടിച്ചു തകർക്കുകയായിരുന്നു. വീടിന് നേരെ നാടൻ ബോംബാണ് എറിഞ്ഞ ശേഷമായിരുന്നു ആക്രമം.ആക്രമണത്തെ ഭയന്ന് ഷിജുവും ഭാര്യയും രണ്ട് മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ സിപിഎം നേതൃത്വത്തിൽ പ്രതിഷേധിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.