കൊച്ചി : കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നല്‍കിയ പരാതിയില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പിന്തുണയറിച്ചതായി നടി റോഷ്‌ന. ഗതാഗത മന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു.തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും റോഷ്‌ന പ്രതികരിച്ചു. വിഷയത്തിലേക്ക് മനപൂർവം എടുത്തുചാടുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. പരാമർശത്തില്‍ കഴമ്ബുണ്ടെന്ന് തെളിഞ്ഞതിലാണ് വിളിച്ചതെന്നും മന്ത്രി പറഞ്ഞുവെന്നും റോഷ്‌ന കൂട്ടിച്ചേർത്തു.
കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ താന്‍ ഉന്നയിച്ച ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരിച്ച് നടി റോഷ്ന റോയ്. താൻ പറഞ്ഞത് സത്യമാണ് എന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് റോഷ്ന ഫേസ്ബുക്കില്‍ കുറിച്ചു. റിപ്പോർട്ട് കുറിപ്പിനൊപ്പം നടി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂണ്‍ 18ന് തിരുവനന്തപുരം ഡിപ്പോയില്‍നിന്നു വഴിക്കടവിലേക്ക് യാത്ര തിരിച്ച ബസ് 19 നാണ് തിരികെ വന്നത്. അന്ന് താൻ അപമാനിക്കപ്പെട്ട സംഭവം റോഷ്‌ന സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പിന്നാലെ നടിക്ക് നേടി കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്.