സാമൂഹിക പ്രവർത്തക കെ വി റാബിയ അന്തരിച്ചു; അന്തരിച്ചത് ചക്രക്കസേരയിലിരുന്ന് സമൂഹത്തിന് വഴി കാട്ടിയ യുവതി

മലപ്പുറം: സാമൂഹിക പ്രവർത്തക കെ വി റാബിയ അന്തരിച്ചു. 59 വയസ്സായിരുന്നു. ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകർന്ന സാക്ഷതരാ പ്രവർത്തകയായ റാബിയയ്ക്ക് 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഒരു മാസത്തോളമായി റാബിയ കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. ജന്മനാ കാലിന് വൈകല്യമുണ്ടായിരുന്നെങ്കിലും പഠനത്തിൽ മിടുക്കിയായിരുന്നു.

Advertisements

14-ാം വയസ്സിൽ കാലുകൾ തളർന്നു. എന്നാൽ തളരാതെ പഠനം തുടർന്നു. എസ്എസ്എൽസി കഴിഞ്ഞ് തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ ചേർന്നെങ്കിലും പ്രീഡിഗ്രി പൂർത്തിയാക്കാനായില്ല. പിന്നെ വീട്ടിലിരുന്ന് പഠിച്ച് ബിരുദങ്ങൾ നേടി. സമ്ബൂർണ സാക്ഷരതാ യജ്ഞമാണ് റാബിയയുടെ ജീവിതത്തിൽ വഴിത്തിരിവായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

38-ാം വയസ്സിൽ കുളിമുറിയുടെ തറയിൽ തെന്നിവീണ് നട്ടെല്ല് തകർന്നു. കഴുത്തിനു താഴെ ഭാഗികമായി തളർന്ന. അസഹനീയ വേദനയിൽ കിടക്കുമ്‌ബോഴും റാബിയ നോട്ട്ബുക്ക് പേജുകളിൽ ഓർമകൾ എഴുതി. ഒടുവിൽ ‘നിശബ്ദ നൊമ്ബരങ്ങൾ’ പുസ്തകം പൂർത്തിയാക്കി. ആത്മകഥ ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് ഉൾപ്പെടെ നാലു പുസ്തകം എഴുതിയിട്ടുണ്ട്.

നാഷണൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, യുഎൻ ഇന്റർനാഷണൽ അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, വനി താരത്നം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Hot Topics

Related Articles