“ക്രിസ്മസ് വിരുന്ന് പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് ഗുണ്ട് മാത്രം; എന്തുകൊണ്ട് മണിപ്പൂർ ബിഷപ്പിനെ കൂടിക്കാഴ്ചക്ക് ക്ഷണിക്കാത്തത്?” : എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍

ദില്ലി: ക്രൈസ്തവ സഭ മേലധ്യക്ഷന്മാരുമായുള്ള മോദിയുടെ കൂടിക്കാഴ്ച തെരഞ്ഞെടുപ്പ് തന്ത്രം മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. മാർപാപ്പ ഇന്ത്യയിലെത്തുമെന്ന പ്രഖ്യാപനം കഴിഞ്ഞ ഗോവ തെരഞ്ഞെടുപ്പ് വേളയിലും ഉണ്ടായതാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ന്യൂനപക്ഷങ്ങളുടെ പരാതികൾ കേൾക്കാൻ  വിപുലമായ ഒരുക്കങ്ങൾ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Advertisements

പ്രധാനമന്ത്രിയുടേത് തെരഞ്ഞെടുപ്പ് ഗുണ്ട് മാത്രമാണ്. ക്രിസ്മസ് വിരുന്നില്‍ മണിപ്പൂർ എന്തുകൊണ്ട് ചർച്ചയായില്ല? മണിപ്പൂർ ബിഷപ്പിനെ കൂടിക്കാഴ്ചക്ക് ക്ഷണിക്കാത്തത് എന്തുകൊണ്ട്? ക്രൈസ്തവർ അകന്നു പോകുമെന്ന ഭയം കോൺഗ്രസിനില്ല. ക്രൈസ്തവരേയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ  ഓസ്വൽഡ് ​ഗ്രേഷിയസ്, ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സിറോ മലബാർ സഭ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, ചർച്ച ഓഫ് നോർത്ത് ഇന്ത്യ ഡയറക്ടർ പോൾ സ്വരൂപ് വ്യവസായികളായ ജോയ് ആലുക്കാസ്, അലക്സാണ്ടർ ജോർജ്, മാനുവൽ,  കായികതാരം അഞ്ജു ബോബി ജോർജ്, ബോളിവുഡ് നടൻ ദിനോ മോറിയ എന്നിവരുൾപ്പടെ 60 പേരാണ് മോദിയുടെ വിരുന്നിൽ അതിഥികളായത്. 

ഒന്നര മണിക്കൂറോളം നീണ്ട ചടങ്ങിലാണ് അടുത്ത വർഷം രണ്ടാം പകുതിയിലോ, 2025 ആദ്യമോ മാർപാപ്പ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചത്. മാർപാപ്പയെ നേരിൽ കണ്ടത് ജീവിതത്തിലെ അസുലഭ നിമിഷമാണെന്നും മോദി പറഞ്ഞു.

ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള സംഘപരിവാർ നീക്കങ്ങളോട് മണിപ്പൂർ കലാപത്തിന് പിന്നാലെ സഭ നേതൃത്ത്വം മുഖം തിരിച്ചിരുന്നു. എന്നാൽ ഇസ്രയേൽ ഹമാസ സംഘർഷത്തിന്‍റെ   കൂടി പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മുൻകൈയെടുത്ത് ശ്രമം വീണ്ടും സജീവമാവുകയാണ്. ദേശീയതലത്തിലാണ് നീക്കമെങ്കിലും കേരളത്തിൽ ക്രൈസ്തവരുടെ പിന്തുണ ആർജ്ജിക്കുകയാണ് ബിജെപി ലക്ഷ്യം. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.