മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മലപ്പുറം ജില്ലക്കെതിരെ വലിയ ചതിപ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രിയെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും നാടെന്ന് പറഞ്ഞ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു.
ആ ചതിപ്രയോഗം നടത്തിയത് മറക്കാനാവില്ലെന്ന് കെ സി വേണുഗോപാല്‍ മലപ്പുറത്ത് പറഞ്ഞു. ചതിയെന്ന വാക്ക് ഉപയോഗിക്കാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ സി കുറ്റപ്പെടുത്തി. നിലമ്പൂരിലെ യുഡിഎഫ് കണവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേശീയപാത തകർച്ച ആരുടെ അക്കൗണ്ടിൽപ്പെടുത്തുമെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ദേശീയ പാത നിർമ്മാണത്തിൽ നടന്നത്. സ്ഥലം സന്ദർശിക്കാൻ പോലും മുഖ്യമന്ത്രി ഉണ്ടായില്ല. ഇതെല്ലാം മുഖ്യമന്ത്രിക്ക് ഭൂഷണമായിരിക്കാം. പക്ഷേ നാടാകെ നാണക്കേടിലായതാണ് ദേശീയ പാത തകർച്ചയെന്നും അറേബ്യൻ നാട്ടിലെ മുഴുവൻ സുഗന്ധം കൊണ്ട് വന്ന് പൂശിയാലും മുഖ്യമന്ത്രിയുടെ പാപക്കറ മാറില്ലെന്നും കെ സി കുറ്റപ്പെടുത്തി.
വന്യജീവി ശല്യം നിലമ്പൂരിൽ പ്രാധാന വിഷയമാണ്. വന്യജീവികളുടെ മുന്നിലേക്ക് ജനങ്ങളെ വിട്ടുകൊടുക്കുകയല്ലേ എന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ബിജെപി എവിടെ നിന്നൊക്കെയോ ഒരു സ്ഥാനാർത്ഥിയെ കൊണ്ടുവന്നിട്ടുണ്ട്. മതചിഹ്നം വോട്ട് വാങ്ങാനുള്ള ഒരു ഉപകരണം മാത്രമാണ് ബിജെപിക്കെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.