കോട്ടയം : ജയിലുകളിൽ അനേക വർഷങ്ങളായി നടന്നുവരുന്ന വിശുദ്ധ കുർബാനയും കൗൺസിലിംഗും അടക്കമുള്ള വിഷയങ്ങൾക്ക് ഡിജിപി ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് അടിയന്തരമായി പിൻവലിക്കണമെന്ന് കേരളത്തിലെ കൈസ്തവ സഭകളുടെ കൂട്ടായ്മായ കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ കൗൺസിൽ (കെ ഇ സി സി ) നേതൃയോഗം ആവശ്യപ്പെട്ടു
കുറ്റവാളികളുടെ മനസ്സിന് പരിവർത്തനം ഉണ്ടാകുവാനും അവരെ നേരിന്റെ പാതയിലേക്കും ആത്മിയതായിലേക്കും നയിക്കുതിന് ക്രൈസ്തവർ അടക്കമുള്ള വിവിധ മതസ്ഥർ നടത്തുന്ന ഇത്തരം ശ്രമങ്ങളെ ഒഴിവാക്കുന്നത് ധാർമ്മികമായി ശരിയല്ലെന്നും ഇതു ജനാധിപത്യ വിരുദ്ധ നടപടി ആണെന്നും യോഗം അഭിപ്രായപ്പെട്ടു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രെസ്തവർ ഏറെ പാവനമായി ആചരിക്കുന്ന വിശുദ്ധവാരത്തിന്നു തൊട്ടു മുമ്പായി എടുത്ത തീരുമാനം ദുഃഖകരമാണ്. യോഗം കുറ്റപ്പെടുത്തി
കെ ഇ സി സി പ്രസിഡൻ്റ് ജോസഫ് ഇലവുംമൂടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ രാജൻ ഇടുക്കുള ,കുരുവിള മാത്യൂസ് അലക്സാണ്ടർ എം ഫിലിപ്പ് മാറ്റോ തോമസ് ,ജോസഫ് കോട്ടൂരാൻ ,ജേക്കബ്ബ് ഫിലിപ്പ് ,ഡാനിയേൽ സി ജോൺ ,ജോസ് പി മാത്യു ,ഷേർലി സെബാസ്റ്റ്യൻ ,ജോയി പുളിമൂട്ടിൽ ,മാത്യൂസ് ഏബ്രഹാം ,മിനി അച്ചൻകുത്ത് ,സുനിൽ ചാക്കോ. എന്നിവർ പ്രസംഗിച്ചു