കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാജലമേള 2024 സെപ്റ്റംബർ 14 ന് 

കോട്ടയം : 66-ാമത് കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാജലമേള 2024 സെപ്റ്റംബർ 14 -ാം തീയതി നീരേറ്റുപുറം പമ്പ ബോട്ട് റെയ്‌സ് വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്നതാണ്. തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്‌ഡവർമ്മ തമ്പുരാൻ്റെ പേരിലും, സ്വാതന്ത്യസമരസേനാനിയും, മലയാള മനോരമയുടെ സ്ഥാപക നുമായ കെ.സി.മാമ്മൻ മാപ്പിളയുടെ പേരിലുള്ള ട്രോഫിയ്ക്കു വേണ്ടിയുള്ളതാണ് എന്നുള്ള കാര്യം ഈ ജലമേളയുടെ പ്രൗഡി വർദ്ധിപ്പിക്കുന്നു. കേന്ദ്ര സംസ്ഥാന ടൂറിസം പദ്ധതിയിൽ ഉൽപ്പെടുത്തി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പിൻ്റെ ഇൻക്രഡി ബിൾ ഇന്ത്യയിലും, കേരള ഗോഡ്‌സ് ഓൺ കൺട്രി ടൂറിസം പ്രമോഷൻ കൗൺസി ലിന്റേയും മുഖ്യ പങ്കാളിത്തത്തോടുകൂടിയാണ് ഈ വള്ളംകളി നടത്തുന്നത്. ജലമേളയോട് അനുബന്ധിച്ച രണ്ടുമാസക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘാടക സമിതി സംഘടിപ്പിച്ചിട്ടുള്ളത്. തിരുവിതാംകൂറിന്റെ വിവിധ മേഖലകളിൽ നടത്തിവരുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സെമിനാറുകളും, സാംസ്‌കാരിക സമ്മേളനം, ലോഗോ പ്രകാശനം, മെഡിക്കൽ ക്യാമ്പ്, നിയമ ബോധവൽക്കരണ സെമിനാറുകൾ, സ്‌കൂൾ കോളേജ് തലങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറുകൾ, കാർഷിക സെമിനാറുകൾ കൂടാതെ വഞ്ചിപ്പാട്ട്. വള്ളപ്പാട്ട് മൽസരങ്ങൾ, ഫോട്ടോഗ്രാഫി മൽസരം, ക്വിസ് , ചിത്രരചന മൽസരം, നാടൻ പാട്ട്, കഥകളി, കളരിപ്പയറ്റ്, എന്നിവയുടെ പ്രദർശനം എന്നിവയും നടത്തുന്നു.

Advertisements

സെപ്റ്റംബർ 14-ാം തീയതി നടക്കുന്ന 66 -ാം മത് കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയിൽ കേരളത്തിലെ പ്രമുഖ ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ എന്നി വയെക്കൂടാതെ വനിതകൾ തുഴയുന്ന തെക്കനോടി വള്ളങ്ങളുടെ മൽസരവും കൂടാതെ കാനോയിംഗ്, കയാക്കിംഗ് മൽസരങ്ങളും ഈ വള്ളംകളിയുടെ മാറ്റുകൂ ട്ടും. പമ്പ-മണിമല നദികളുടെ ഇരുകരകളിലും ഒരേപോലെ വള്ളംകളി വീക്ഷിക്കു ന്നതിനുവേണ്ടി ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ മൂന്ന് ട്രാക്കുകളായിട്ട് ഏക ദേശം ഒന്നരലക്ഷം കാണികളെ ഒരുപോലെ ഉൾക്കൊള്ളുവാൻതക്ക രീതിയിലുള്ള വാട്ടർ സ്റ്റേഡിയം ആണ് സജ്ജമായിക്കൊണ്ടിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിശ്ചല സ്റ്റാർട്ടിംഗ് സംവിധാനത്തിലൂടെ കുറ്റമറ്റ രീതിയിലുള്ള മൽസരമാണ് നടക്കുന്നത്. സ്റ്റാർട്ടിംഗ്’ പോയിന്റ് പത്തനംതിട്ട ജില്ലയിലും, ഫിനിഷിംഗ് പോയിൻ്റ് ആലപ്പുഴ ജില്ലയിലുമായി രണ്ട് ജില്ലകളുടെ മദ്ധ്യേ നടക്കുന്ന കേരളത്തിലെ ഏക മൽസര വള്ളംകളി എന്ന പ്രത്യേകതയും ഈ വള്ളംകളിക്ക് ഉണ്ട്.

 നെഹ്റു ട്രോഫി മൽസര വള്ളംകളി യോടൊപ്പംതന്നെ കിടപിടിക്കുന്ന തിരുവിതാംകൂറിലെ ജനങ്ങളുടെ മുഴുവൻ ആവേശമാണ് ഈ വള്ളംകളി. കളി വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 15-ാം തീ യതി മുതൽ 30 വരെ നീരേറ്റുപുറം എ.എൻ.സി. ജംഗ്ഷനിലുള്ള സംഘാടക സമിതി ഓഫീസിൽവച്ച് നടത്തപ്പെടുന്നതാണ്.

ജലമേളയുടെ പ്രവർത്തന ഉദ്ഘാടനം കേന്ദ്രസഹമന്ത്രി അഡ്വ.ജോർജ് കുര്യൻ നിർവ്വഹിച്ചു. ജൂലൈ  22 ന് തിരുവനന്തപുരത്ത് ജലമേളയുടെ ലോഗോ പ്രകാശനം നടക്കും. 2024 സെപ്റ്റംബർ 14 ന് നടക്കുന്ന ജലമേളയിൽ കേന്ദ്ര -സംസ്ഥാന മന്ത്രിമാർ.എം.പി.മാർ, എം.എൽ.എ.മാർ, മത- സാമുദായിക നേതാക്കൾ, കലാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജലോൽസവ സമിതി വർക്കിംഗ് പ്രസിഡന്റ് വിക്‌ടർ.ടി.തോമസ്, ജനറൽ കൺവീനർ അഡ്വ. എ. വി.അരുൺപ്രകാശ്, ജയൻ തിരുമൂലപുരം, ജോൺസൺ വി. ഇടിക്കുള, ജോസ് മാമ്മൂട്ടിൽ, നിത ജോർജജ് , അനിൽ സി. ഉഷസ്സ്, സന്തോഷ് ചാത്തങ്കരി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.