മലപ്പുറം പോത്തുകൽ  സ്വദേശിയുടെ 55 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിയെടുത്തു :   തട്ടിപ്പ് കേസിൽ രണ്ടാം പ്രതി  മലപ്പുറം സൈബർ സെല്ലിന്റെ പിടിയിൽ 

മലപ്പുറം : ക്രിപ്റ്റോ കറൻസി ട്രേഡിംഗിന്റെ പേരിൽ 55 ലക്ഷം രൂപ വിലവരുന്ന ട്രിപ്പ് കറൻസി തട്ടിയെടുത്ത കേസിൽ സഹോദരന്മാരിൽ രണ്ടാമനും മലപ്പുറം സൈബർ സെല്ലിന്റെ പിടിയിലായി.  മലപ്പുറം വട്ടപ്പറമ്പിൽ അജ്മൽ ആർഷ് (24) നെയാണ് മലപ്പുറം സൈബർ സെൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ  എം.ജെ അരുൺ അറസ്റ്റ്  ചെയ്തത്. ഇയാളുടെ സഹോദരൻ യൂസഫിനെ നേരത്തെ സൈബർ സെൽ അറസ്റ്റ് ചെയ്തിരുന്നു. 

Advertisements

കഴിഞ്ഞവർഷം  ക്രിപ്റ്റോറൻസി  ട്രേഡിങ്ങ് സഹായിക്കാം  എന്നുപറഞ്ഞു  പരാതിക്കാരന്റെ മെയിൽ അക്കൗണ്ടും, വാസിർ എക്സ് അക്കൗണ്ടും പ്രതികൾ ഹാക്ക് ചെയ്തിരുന്നു. തുടർന്ന്  അക്കൗണ്ടിൽ  ഉണ്ടായിരുന്ന  55 ലക്ഷം രൂപ  വിലമതിക്കുന്ന മാറ്റിക്ക് , യുസ്റ്റഡ്  ക്രിപ്റ്റോറൻസികൾ, സഹോദരന്മാരായ  പ്രതികൾ  കെ വൈ സി ആവശ്യമില്ലാത്തതും, കണ്ടുപിടിക്കാൻ  സാധ്യത  ഇല്ലാതിരുന്നതുമായ പ്രൈവറ്റ്  വാലറ്റ് കളിലേക്കുമാറ്റി തട്ടിയെടുക്കുകയായിരുന്നു.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിലെ  ഒന്നാംപ്രതിയായ  യൂസഫിനെ  നേരെത്തെ  അറസ്റ്റ്  ചെയ്തിരുന്നു. സഹോദരനും,  ബിസിനസ്  അഡ്മിനിസ്ട്രേഷൻ ബിരുദദാരിയും, ബാംഗ്ലൂർ  കേന്ദ്രമാക്കി പ്രവർത്തിച്ചു  ഫ്രീ  വൈ ഫൈ  ഉപയോഗിച്ചു  വിർച്യുൽ പ്രൈവറ്റ്  നെറ്റ് വർക്കിലൂടെ തട്ടിപ്പിന്  സഹായിക്കുകയും  ചെയ്ത അജ്മൽ  പോലീസ്  അന്വേഷിക്കുന്നതായി മനസ്സിലാക്കി   മുംബൈ  ഛത്രപതി  ശിവാജി  ഇന്റർനാഷണൽ  എയർപോർട്ട്  വഴി  വിദേശത്തേയ്ക്ക് കടക്കാൻ  ശ്രമിക്കുമ്പോഴാണ്  പിടിയിലായത്. പ്രതി  വിദേശത്തുപോകാൻ  സാധ്യതയുള്ളതായി  മനസ്സിലാക്കി  മലപ്പുറം ജില്ലാപോലീസ്   മേധാവിഎസ്. സുജിത്‌ദാസിന്റെ  നിർദേശത്തെത്തുടർന്നു  രാജ്യത്തെ എയർ പോർട്ടുകളിൽ തിരച്ചിൽ നടത്താനുള്ള  നിർദേശത്തെത്തുടർന്നാണ് മുംബൈ  ഇന്റർനാഷണൽ എയർ പോർട്ടിൽ  പ്രതിയെ തടഞ്ഞു വച്ചത്.  

സൈബർ   പോലീസ്‌സ്റ്റേഷൻ  ഇൻസ്‌പെക്ടർ  എം.ജെ  അരുൺ, പോലീസു ഉദ്യോഗസ്ഥരായ റിയാസ്‌ബാബു, ഷൈജൽ  എന്നിവർ  ചേർന്നു  മുബൈയിലെത്തി  പ്രതിയെ  അറസ്റ്റ്  ചെയ്യുകയായിരുന്നു .ബാന്ദ്ര  കോടതിയിൽ ഹാജരാക്കിയ  പ്രതിയെ  നാട്ടിലെത്തിച്ചു  മഞ്ചേരി  ചീഫ്  ജുഡീഷ്യൽ  മജിസ്‌ട്രേറ്റ്  കോടതിയിൽ  ഹാജരാക്കിയ  പ്രതിയെ  റിമാൻഡ്  ചെയ്തു. പ്രതികളുടെ ട്രേഡിങ്ങ്  നടത്തിക്കൊണ്ടിരുന്ന വാസ്റിക്സ് , മെക്സിക് , ബിയാൻസ് എക്സ്ചേഞ്ച്  കളിലെ  വിവരങ്ങളും  പോലീസ് മനസ്സിലാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.