വൈക്കം:കേരള വേലൻ മഹാസഭ 38ാമത് സംസ്ഥാന സമ്മേളനം വൈക്കത്ത് നടന്നു. വൈക്കം സതൃഗ്രഹ സ്മാരക ഹാളിൽ കെ വി എം എസ് സംസ്ഥാന പ്രസിഡൻ്റ് ആർ.മുരളിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ആധുനിക സമൂഹത്തിൽ ജാതിവിവേചനത്തിൻ്റെ തിക്താനുഭവങ്ങൾ ഏറിവരികയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി.കെ. ആശ എം എൽ എ അഭിപ്രായപ്പെട്ടു. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. കെവിഎംഎസ് ജനറൽ സെക്രട്ടറി എം.എസ്.ബാഹുലേയൻ, സംസ്ഥാന ട്രഷറർ കെ.കെ.ഹരിദാസൻ , കെവിഎംഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോഷിപരമേശ്വരൻ, വി.വി.സത്യരാജൻ, സി.ജി. ഷാജി, എ.ജി.രാജേഷ് കുമാർ, പി.വി.മുരളീധരൻ, ബിന്ദു ടീച്ചർ, എസ് .നാരായണൻ, എ. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements