ആൽഫോൻസാ തീർത്ഥാടകരെ വരവേൽക്കാൻ കുടമാളൂർ സുസജ്ജം

കുടമാളൂർ : ചങ്ങനാശ്ശേരി അതിരൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 34-ാമത് അൽഫോൻസാ തീർത്ഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളോടെ ഒരുങ്ങി കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ തീർത്ഥാടന കേന്ദ്രം . ഓഗസ്റ്റ് ആറിന് നടത്തപ്പെടുന്ന തീർത്ഥാടനത്തിൽ അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന്നു തീർത്ഥാടകർ പങ്കെടുക്കും.

Advertisements

തീർത്ഥാടനത്തിന്റെ വിവിധ ക്രമീകരണങ്ങളുടെ അവലോകന യോഗം നടത്തപ്പെട്ടു . അഗസ്റ്റ് ആറിന് രാവിലെ ആറ് മണിക്ക് കുടമാളൂർ മേഖലയുടെ തീർത്ഥാടനത്തോടെ ആരംഭിക്കും തുടർന്ന് അതിരുപതയിലെ മുഴുവൻ ഫെറോനകളിൽ നിന്നുമുള്ള തീർത്ഥാടകർ അൽഫോൻസാ ജന്മഗ്രഹത്തിലും കുടമാളുർ പള്ളിയിലും എത്തിച്ചേരും ഈ തീർത്ഥാടകരെ സ്വീകരിക്കുവാനും അവർക്ക് നേർച്ച ഭക്ഷണം നല്കുവാനുമായി കുടമാളൂർ പള്ളിയിൽ അഞ്ഞുറ് അംഗങ്ങളെ ഉൾപ്പെടുത്തി സന്നദ്ധ സേവന സംഘം രൂപികരിച്ചു പ്രവർത്തനങ്ങൾ മുന്നേറുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആർച്ച് പ്രീസ്‌റ് റവ.ഡോ. മാണി പുതിയിടം അസിസ്റ്റന്റ് വികാരിമാരായ റവ.ഫാ. അലോഷ്യസ് വല്ലാത്തറ, റവ.ഫാ. ജോസിൻ കൊച്ചുപറമ്പിൽ, റവ.ഫാ. ജോയൽ പുന്നശ്ശേരി. കൈക്കാരന്മാരായ പി എസ് ദേവസ്യ പാലത്തൂർ,
സോമിച്ചൻ കണ്ണമത്ര, റോയ് ജോർജ് കുന്നത്തുകുഴി, രാജു തുരുത്തേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി വി ജെ ജോസഫ് വേളാശേരി, ജനറൽ കൺവീനർ ജോർജ്ജ് പി ജി റോസ് വില്ലാ, വിവിധ കമ്മറ്റി കൺവീനർമാർ പി.ആർ. ഓ ജോർജ് ജോസഫ് പാണംപറമ്പിൽ എന്നിവർ നേതൃത്വം നൽകും.

അൽഫോൻസാ തീർത്ഥടനത്തിനു അൽഫോൻസാ ജന്മഗൃഹവും കുടമാളൂർ പള്ളിയും ഒരുങ്ങി.
വാരിശ്ശേരി- തൂത്തൂട്ടി റോഡിൽ വെള്ളമുണ്ടെങ്കിലും വാരിശ്ശേരി – കുടയംപടി വഴി കുടമാളൂർ പള്ളിയിലും ജന്മഗൃഹത്തിലും ഒരു തടസവും ഇല്ലാതെ എത്തിചേരാൻ സാധിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.