കോട്ടയം : മുൻ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയുടെ ചരമ വാർഷിക ദിനമായ ഓഗസ്റ്റ് ഒന്നാം തീയതി കോട്ടയത്തു വച്ചു നടത്തുവാൻ ഇരുന്ന അനുസ്മരണ സമ്മേളനം രണ്ടാം തീയതിക്ക് മാറ്റിയെന്ന് കേരള കോൺഗ്രസ് നേതാക്കന്മാർ അറിയിച്ചു.
യോഗം ഉദ്ഘാടനം ചെയ്യുന്ന പ്രതിപക്ഷ നേതാവ് .വി.ഡി. സതീശനും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ഒന്നാം തീയതി അടിയന്തരമായി ഡൽഹിയിൽ പോകേണ്ട അത്യാവശ്യം വന്നിരിക്കുന്നതു കൊണ്ട് പാർട്ടി ആലോചിച്ച് തീരുമാനിച്ചതാണ് തീയതിയിൽ മാറ്റം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് രണ്ടാം തീയതി 11 മണിക്കാണ് അനുസ്മരണ യോഗം. യോഗത്തിൽ കേരള കോൺഗസ് ചെയർമാൻ ശ്രീ.പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. വി.ഡി സതീശിനെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും കൂടാതെ മാണി സി.കാപ്പൻ എംഎൽഎ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവരും, കേരള കോൺഗ്രസ് നേതാക്കന്മാരും യോഗത്തിൽ സംസാരിക്കും.
പി.ടി. ചാക്കോയുടെ ആദർശങ്ങൾ വരും തലമുറയിൽ കൂടുതലായി എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് അനുസ്മരണ സമ്മേളനം നടത്തുന്നത് എന്ന് നേതാക്കൾ പറഞ്ഞു.
പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി.തോമസ്, സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം, വൈസ് ചെയർമാൻ പ്രൊഫ. ഡോ. ഗ്രേസമ്മ മാത്യു, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, ജേക്കബ് കുര്യാക്കോസ്, കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ പി.കുര്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.