കോട്ടയം: ക്നാനായ മൾട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റിവാ ക്രെഡിറ്റ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ഏഴ് അംഗങ്ങളെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവ്. 6-7-2023 ൽ ഇറങ്ങിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട് മൂന്ന് തവണ തുടർച്ചയായി ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മത്സരിച്ചവർ ഏഴ് പേർ അയോഗ്യതർയെന്ന്. കോടതി വിധി പ്രകാരം അയോഗ്യതരായവർ സ്റ്റീഫൻ ജോർജ്ജ് ( ബാലറ്റ് നമ്പർ 33), ബിനോയി മാത്യു (ബാലറ്റ് നമ്പർ 6), ജോസഫ് കുര്യൻ ( ബാലറ്റ് നമ്പർ 17), ജിൽമോൻ ജോൺ ( ബാലറ്റ് നമ്പർ 11), സൈമൺ എം സേവ്യർ ( ബാലറ്റ് നമ്പർ 31), തോമസ് ഫിലിപ്പ് ( ബാലറ്റ് നമ്പർ 37), ടോമി മാത്യു (ബാലറ്റ് നമ്പർ 38), എന്നിവരാണ്.ഏഴ് മാസങ്ങൾക്ക് മുമ്പാണ് കെഎംസിസി എസ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പ് വരണാധികാരി തടഞ്ഞ് വെച്ച തെരഞ്ഞെടുപ്പ് ഫലം പ്രമുഖ മാധ്യമങ്ങൾ വഴി വാർത്തയായി പ്രസിദ്ധീകരിക്കുവാൻ നൽകിയതുമായി കോടതിയലക്ഷ്യ നടപടികളിൽ ഉടൻ ഉത്തരവ് ഉണ്ടാകുമെന്ന് ഹർജിക്കാർ പറഞ്ഞു. ബാങ്കിന്റെ നിയമാവലി അനുസരിച്ച് മൂന്ന് തവണ തുടർച്ചയായി ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കാൻ സാധിക്കില്ല. കൃത്യമായി കോറം തികയാതെ വിളിച്ച് കൂട്ടിയ ബാങ്ക് പൊതുയോഗത്തീൽ നിയമാവലി ഭേദഗതി വരുത്തിയെന്ന് അവകാശപ്പെട്ടാണ് നിലവിലുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളായ ഏഴ് പേർ മത്സരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര ബാങ്ക് രജിസ്ട്രാർ നിയമങ്ങൾ ലംഘിച്ചാണ് നിലവിലുള്ള ഡയറക്ടർ ബോർഡ് അംഗങ്ങൾ മത്സരിച്ചത് എന്നും , ബാങ്ക് നടത്തിയ പൊതുയോഗം നിയമാവലി അനുസരിച്ച് അല്ല നടത്തപ്പെട്ടതെന്നും കാണിച്ച് ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ച ജോണി കുരുവിള പടിക്കമലയിൽ നേതൃത്വം കൊടുത്ത പുനരുദ്ധാരണ സമിതി നൽകിയ കേസിലാണ് ഏഴ് അംഗങ്ങളെ ഹൈക്കോടതി അയോഗ്യരാക്കിയിട്ടുള്ളത്.
ബാങ്കിൻ്റെ പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കേസ് നടത്തുന്നതിന് എതിരെ ഓഹരി ഉടമകൾക്ക് പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഏഴ് മാസങ്ങൾക്ക് കഴിഞ്ഞിട്ടും ബാങ്ക് പ്രവർത്തനം സുഗമമായി മുന്നോട്ട് പോകണമെങ്കിൽ ഡയറക്ടർ ബോർഡ് അധികാരത്തിൽ വരണം. അതിന് ഉടൻ സാഹചര്യം വരില്ലാത്ത സ്ഥീതി വിശേഷമാണ് നിലനിൽക്കുന്നത്.
ഹൈക്കോടതി ഉത്തരവിന് എതിരെ സ്റ്റേയും അപ്പീൽ നൽകുവാനാണ് ആയോഗ്യരായ ബോർഡ് അംഗങ്ങളുടെയും ബാങ്കിന്റെയും തിരുമാനം എന്ന് അറിയുന്നു. കോടതി വിധി മാനിച്ച് ഹൈക്കോടതി ഉത്തരവ് പ്രകാരം നടപടികൾ സ്വീകരിക്കണമെന്നാണ് പുനരുദ്ധാരണ സമിതി ആവശ്യപ്പെടുന്നത്.
കോടതി വിധി മാനികാതെ നിയമയുദ്ധം നടത്തുന്നതിനായി ചെലവഴിക്കുന്ന തുക ഓഹരി ഉടമകൾ നിക്ഷേപിച്ച് പണമാണെന്ന് ബാങ്ക് അധികൃതർ മറക്കരുതെന്ന് പുനരുദ്ധാരണ സമിതി ഓർമ്മപ്പെടുത്തുന്നു. കേരള ഹൈക്കോടതി ഏഴ് അംഗങ്ങളെ അയോഗ്യരാക്കി ഉത്തരവ് വന്നയുടനെ ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയിൽ പുതിയ മാനേജിംഗ് ഡയറക്ടറെ നിയമിച്ചതും നിയമയുദ്ധത്തിലേയ്ക്ക് എന്ന് സൂചന.