കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് അനുമോദനം നടത്തി

പത്തനംതിട്ട : കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും, ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ് കരസ്ഥമാക്കിയ തിരുവല്ല യൂണിറ്റ് അംഗം വിനു ഡി കൈമളിനുമുള്ള അനുമോദനവും നടത്തി. യൂണിറ്റ് പ്രസിഡണ്ട് മധു ടി ജെ യുടെ അധ്യക്ഷതയിൽ കൂടിയ അനുമോദന സമ്മേളനം ജില്ലാ സെഷൻസ് ജഡ്ജി പി പി സൈയ്തലവി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള അനുമോദനവും അവാർഡ് വിതരണവും ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ശ്യാം കുരുവിള നിർവഹിച്ചു. കെ എ സി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ് സതീഷ്, ജില്ലാ പ്രസിഡണ്ട് ആർ സുരേഷ്, ജില്ലാ സെക്രട്ടറി കെ കെ സുരേഷ്, യൂണിറ്റ് അംഗം അനിൽ വള്ളിക്കോട്, യൂണിറ്റ് സെക്രട്ടറി രതീഷ് വി നായർ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles