തിരുവല്ല: വിവിധ കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ കോമ്പൗണ്ടില്‍ കുന്ന് കൂടിയതോടെ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയാണ് മല്ലപ്പള്ളി കീ്‌ഴ്‌വായ്പൂര് പോലീസ് സ്റ്റേഷന്‍. സര്‍ക്കാരിന് വരുമാന മാര്‍ഗമെന്ന നിലയില്‍ ഈ വാഹനങ്ങള്‍ ലേലം ചെയ്യാവുന്നതാണ്. ഇക്കാര്യം വ്യക്തമാക്കിയുള്ള ഉത്തരവും നിലവിലുണ്ട്. എങ്കിലും ദിനംപ്രതി വര്‍ധിക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ കാരണം വാഹനങ്ങള്‍ കുന്നുകൂടുന്ന അവസ്ഥയാണ്.
കാടുമൂടിയ സ്റ്റേഷന്‍ പരിസരം ഇഴജന്തുക്കളുടെ കേന്ദ്രവുമാണ്. പരാതികള്‍ ആരോടു പറയുമെന്ന സംശയത്തിലാണ് പൊലീസുകാര്‍. സ്ഥലപരിമിതിയെപ്പറ്റി പറയുമ്പോള്‍ ഉടന്‍ശരിയാക്കാം എന്ന മറുപടിയല്ലാതെ മാറ്റങ്ങളൊന്നും വന്നില്ലെന്ന് പൊലീസുകാര്‍ പറയുന്നു.