യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് 75 ശതമാനമാക്കണം : ധൈര്യം കാണിക്കാൻ മോദിയെ വെല്ലുവിളിച്ച് കേജരിവാൾ

ന്യൂഡല്‍ഹി: യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് 75 ശതമാനം തീരുവ ഏർപ്പെടുത്തി ‘ധൈര്യം കാണിക്കാൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കണ്‍വീനർ അരവിന്ദ് കെജ്രിവാള്‍.ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പ്രതികാരമായാണ് ഈ നടപടി സ്വീകരിക്കാൻ കെജ്രിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisements

“പ്രധാനമന്ത്രി ധൈര്യം കാണിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു, രാജ്യം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയിരിക്കുന്നു. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിങ്ങള്‍ 75 ശതമാനം തീരുവ ചുമത്തുക, രാജ്യം അത് സഹിക്കാൻ ഒരുക്കമാണ്. ട്രംപ് മുട്ടു മടക്കുമോ ഇല്ലയോ എന്ന് അപ്പോള്‍ കാണാം”, ഞായറാഴ്ച വാർത്താ സമ്മേളനത്തില്‍ കെജ്രിവാള്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2025 ഡിസംബർ 31 വരെ അമേരിക്കൻ പരുത്തി ഇറക്കുമതിക്കുള്ള 11 ശതമാനം തീരുവ ഒഴിവാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിൻ്റെ തീരുമാനത്തെയും കെജ്രിവാള്‍ വിമർശിച്ചു. ഈ നീക്കം തദ്ദേശീയ കർഷകർക്ക് ദോഷകരമാകുമെന്നും യുഎസിലെ കർഷകരെ സമ്ബന്നരാക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേർത്തു. “യുഎസില്‍ നിന്നുള്ള പരുത്തി എത്തുമ്ബോള്‍ ഇവിടുത്തെ കർഷകർക്ക് വിപണിയില്‍ 900 രൂപയില്‍ താഴെയേ ലഭിക്കൂ. അവരുടെ കർഷകരെ സമ്ബന്നരാക്കുകയും ഗുജറാത്തിലെ കർഷകരെ ദരിദ്രരാക്കുകയും ചെയ്യുന്നു”, കെജ്രിവാള്‍ പറഞ്ഞു.

ഒക്ടോബർ-നവംബർ മാസങ്ങളിലെ വിളവെടുപ്പ് കാലത്ത്, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാൻ അനുയോജ്യമായ വിപണിയില്ലാതെ ഇന്ത്യൻ പരുത്തി ഉത്പാദകരെ കേന്ദ്രത്തിൻ്റെ നയം ദുർബലരാക്കിയിരിക്കുകയാണെന്നും കർഷക ആത്മഹത്യകള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ കേന്ദ്രസർക്കാർ ‘മുട്ടുമടക്കി’യെന്ന് കെജ്രിവാള്‍ ആരോപിച്ചു, യുഎസ് തീരുവകള്‍ക്ക് ശക്തമായി മറുപടി നല്‍കുന്നതിന് പകരം മോദി എന്തിനാണ് ‘തലകുനിച്ചത്’ എന്നും അദ്ദേഹം ചോദിച്ചു.

തീരുവ ആവശ്യങ്ങള്‍ക്ക് പുറമെ, യുഎസ് പരുത്തി ഇറക്കുമതിക്ക് 11 ശതമാനം തീരുവ പുനഃസ്ഥാപിക്കണമെന്നും ഒരു മിനിമം താങ്ങുവില ഏർപ്പെടുത്തണമെന്നും ഇന്ത്യൻ കർഷകർക്ക് സാമ്ബത്തിക സഹായം നല്‍കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. യുഎസ് തീരുവകള്‍ കാർഷിക മേഖലയെ മാത്രമല്ല, ഇന്ത്യയിലെ വജ്ര തൊഴിലാളികളെയും ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles