കേരള മോഡല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകൾ ഒഡീഷയിലും; കെല്‍ട്രോണിന് ഒഡീഷയില്‍ നിന്നും “164 കോടി”യുടെ ഓർഡർ

തിരുവനന്തപുരം: കെല്‍ട്രോണിന് ഒഡീഷയില്‍ നിന്നും 164 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് മന്ത്രി പി രാജീവ്. ഒറീസ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ നിന്ന് 6974 സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡറാണ് കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നതെന്ന് രാജീവ് അറിയിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെ തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നു. ഇതിന്റെ ചുവടുവച്ചാണ് ഒഡീഷയിലും കേരള മോഡല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. 

Advertisements

പി രാജീവിന്റെ കുറിപ്പ്: കെല്‍ട്രോണിന് ഒഡീഷയില്‍ നിന്നും 164 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത് അന്‍പതാം വാര്‍ഷികമാഘോഷിക്കുന്ന കമ്പനിയുടെ പുത്തനുണര്‍വ്വിനുള്ള അംഗീകാരമാണ്. ഒഡീഷയിലുള്ള ഒറീസ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ (OCAC) നിന്നും 6974 സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡറാണ് കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

164 കോടി രൂപയുടെ ഈ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനൊപ്പം അവയുടെ കമ്മീഷനിങ്, ഓപ്പറേഷന്‍, കണ്ടന്റ് സ്റ്റോറേജും ഡിസ്ട്രിബ്യൂഷന്‍ സോഫ്റ്റ്വെയര്‍ ഉള്‍പ്പെടെയുള്ള മൂന്നുവര്‍ഷത്തേക്കുള്ള മെയിന്റനന്‍സ് സേവനങ്ങളും കെല്‍ട്രോണ്‍ നല്‍കുന്നതാണ്. 2016 മുതല്‍ സംസ്ഥാനമൊട്ടാകെ വിവിധ സ്‌കൂളുകളിലായി നാല്‍പ്പത്തി അയ്യായിരം സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കെല്‍ട്രോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെത്തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നു. ഇതിന്റെ ചുവടുവച്ചാണ് ഒഡീഷയിലും കേരള മോഡല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നത്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.