കേരത്തിൻ്റെ നാട്ടിൽ ‘കേരസമൃദ്ധി’യുമായി പള്ളം ബ്ലോക്ക് പഞ്ചായത്ത് 

വടവാതൂർ : കേരത്തിൻ്റെ നാട്ടിൽ കേര സമൃദ്ധിയുമായി പള്ളം ബ്ലോക്ക് പഞ്ചായത്ത്. 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉല്പാദന മേഖലയിൽ നടപ്പിലാക്കിയ പദ്ധതിയായിരുന്ന കേരസമൃദ്ധി. കേരോല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, പാർശ്വവത്‌ക്കരിക്കപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾക്കു സഹായഹസ്തമാവുക എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി രൂപീകരിച്ചത്. ഗുണമേന്മയുള്ള കേരവിത്തിൽ നിന്നും ഉല്പാദന ശേഷിയുള്ള തെങ്ങിൻ തൈകൾ ഉല്പാദിപ്പിക്കുകയും അത് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 5 ഗ്രാമപഞ്ചായത്തുകളിലെയും തൊഴിലുറപ്പ് തൊഴിലാളികൾക്കു സൗജന്യമായി നൽകുകയും ചെയ്യുക എന്നിങ്ങനെയായിരുന്നു പദ്ധതി വിഭാവന ചെയ്തത്.

Advertisements

പള്ളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതം, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കൃഷിവകുപ്പ് എന്നിവയുമായി സംയോജിപ്പിച്ചായിരുന്നു പദ്ധതി നടപ്പിലാക്കിയത്. പനച്ചിക്കാട് അഗ്രോ സർവ്വീസ് സെന്ററിനെ സർവ്വീസ് പ്രൊവിഡൈർ ആയി തെരഞ്ഞെടുക്കുകയും അവരിലൂടെ പദ്ധതി നിർവ്വഹണം ഏകോപിപ്പിക്കുയും ചെയ്തു. മുഴുവൻ പ്രവർത്തനങ്ങൾക്കും കൃഷി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ മേൽനോട്ടം വഹിച്ചു. കുറ്റ്യാടിയിൽ നിന്നും മേൽത്തരം നാളികേര വിത്തുകൾ ശേഖരിച്ച് ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ടിൽ എത്തിച്ചു. ഗ്രോബാഗ്, പോട്ടിംഗ് മിശ്രിതം എന്നിവ ബ്ലോക്ക് കോംമ്പൌണ്ടിൽ എത്തിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പ് നാളികേര വിത്തുകൾ ഗ്രോബാഗുകളിൽ പാകി. തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തുടർച്ചയായി നനയ്ക്കുകയും ചെയ്തു.വളർച്ചയുടെ ഓരോ ഘട്ടത്തിലും നിരന്തര ശ്രദ്ധ കൊടുത്തതുമൂലം 6 മാസം കൊണ്ടു തന്നെ തെങ്ങിൻ തൈകൾ പറിച്ചു നടുവാൻ പാകമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേവലം തെങ്ങിൻ തൈകൾ ഉല്പാദിപ്പിച്ച് നൽകുക എന്നതിലുപരി ഈ പദ്ധതിയ്ക്ക് മാനവികതയുടെ മുഖം നൽകുന്നതായിരുന്നു ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്. അയർക്കുന്നം, വിജയപുരം, പുതുപ്പള്ളി, പനച്ചിക്കാട്, കുറിച്ചി എന്നീ 5 ഗ്രാമപഞ്ചായത്തുകളിലെയും പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾക്കു ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കണമെന്നതായിരുന്നു ഉദ്ദേശ്യം. കുറഞ്ഞത് 5 സെൻ്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള തൊഴിലാളിക്ക് ഒരു തെങ്ങിൻ തൈ എങ്കിലും നൽകുകയും മറ്റുള്ളവർക്ക് സ്വന്തമായുള്ള ഭൂമിയുടെ വിസ്തൃതിക്ക് ആനുപാതികമായി 5 തെങ്ങിൻ തൈകൾ വരെ നൽകുകയും ചെയ്യും. ഈ വിധത്തിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്തുകളും പദ്ധതിയോട് 100 % നീതി പുലർത്തി തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ ഉപയോഗിച്ചു തൊഴിലാളികളുടെ, സ്ഥലത്ത് കുഴിയെടുത്ത് തെങ്ങിൻ തൈ കുഴിച്ചു വച്ചു കൊടുക്കുയാണ് ചെയ്യുന്നത്. ഇത്തരത്തിൽ സമഗ്രമായ ആസൂത്രണം ഇതര പദ്ധതികളുമായുള്ള സംയോജനവും ഉറപ്പാക്കുന്നതിലൂടെ കൃത്യമായ പദ്ധതി ലക്ഷ്യപൂർത്തീകരണം സാധ്യമാകുന്നത് എന്നുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതമായി 4 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 6500 ഓളം തൊഴിൽ ദിനങ്ങളും വേതന വിഹിതമായി 22 ലക്ഷം രൂപയും ഉൾപ്പടെ ആകെ 26 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Hot Topics

Related Articles