ന്യൂഡൽഹി : വിദേശരാജ്യങ്ങളില്‍ തട്ടിപ്പുനടത്തിയ ഇന്ത്യക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കാസര്‍കോട് സ്വദേശിയായ അബ്‌ദുറഹ‌്മാൻ ചേനോത്തിനെതിരെയാണ് ഇഡി ആദ്യ നടപടി സ്വീകരിച്ചത്. ഇയാളുടെ വീട്ടിലും മറ്റ് സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തി. ഷാര്‍ജയിലെ ബാങ്കില്‍ നിന്നും 83 കോടി രൂപ വായ്‌പയെടുത്ത് മുങ്ങിയ കേസിലാണ് നടപടി. കോഴിക്കോട്, കാസര്‍കോട്,കൊച്ചി തുടങ്ങിയ ജില്ലകളിലുളള ഇയാളുടെ ഒമ്ബത് സ്ഥാപനങ്ങളിലായി ഇഡി പരിശോധന നടത്തി. റെയ്ഡില്‍ നിരവധി രേഖകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. വിദേശത്തെ വിവിധ ബാങ്കുകളില്‍ നിന്നും അബ്‌ദുറഹ്‌മാൻ 340 കോടിയോളം രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഇയാള്‍ ഹവാല ഇടപാടുകള്‍ വഴി പണം കേരളത്തിലെത്തിച്ച് സിനിമയുള്‍പ്പടെ പല വ്യവസായങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. അബ്‌ദുറഹ്‌മാന്റെ മൂന്നര കോടിയുടെ സ്വത്ത് നിലവില്‍ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.