അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷൻ 25,000 കവിഞ്ഞു : ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ പൂർത്തിയാകുന്നു 

തിരുവനന്തപുരം : സംസ്ഥാനത്ത് എത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും തൊഴില്‍ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷൻ 25,000 കവിഞ്ഞു. തൊഴിലാളികളുടെ മുഴുവൻ വിവരങ്ങളും വിരല്‍ത്തുമ്ബില്‍ ലഭ്യമാകുന്ന തരത്തിലാണ് രജിസ്ട്രേഷൻ പുരോഗമിക്കുന്നത്. രജിസ്ട്രേഷൻ പ്രക്രിയ കൂടുതല്‍ സുഗമമാക്കുന്നതിന് പ്രത്യേകം രൂപകല്‍പ്പന ചെയ്ത അതിഥി മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിലാണ്. വരും ദിവസങ്ങളില്‍ രജിസ്ട്രേഷൻ ഊര്‍ജിതമാക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. ആപ്പ് പുറത്തിറക്കുന്നതോടെ ഫെസിലിറ്റേഷൻ സെന്ററുകള്‍, ലേബര്‍ ക്യാമ്ബുകള്‍, കണ്‍സ്ട്രക്ഷൻ സൈറ്റുകള്‍ എന്നിവയ്ക്ക് പുറമെ തൊഴിലാളികളിലേക്ക് നേരിട്ട് എത്തുന്ന തരത്തില്‍ രജിസ്ട്രേഷൻ നടപടികള്‍ക്ക് തുടക്കമിടും.

Advertisements

അതിഥി തൊഴിലാളികള്‍ക്കു പുറമേ, അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. വ്യക്തിവിവരങ്ങള്‍ എന്‍ട്രോളിംഗ് ഓഫീസര്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.