കോട്ടയം : എ.കെ.ബി.ഇ.എഫ് ഗാന്ധിനഗർ ടൗൺ സമ്മേളനം നടന്നു. എ.കെ.ബി.ഇ.എഫ് കോട്ടയം ജില്ലാ സെക്രട്ടറി ഹരി ശങ്കർ എസ്, സമ്മേളനം ഉദ്‌ഘാടനം ചെയ്തു. എകെബിഇഎഫ് ഗാന്ധിനഗർ ടൗൺ കമ്മിറ്റി ചെയർമാൻ ഷെബിൻ സി ചാക്കോ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി അഖിൽ ദിനേശ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സച്ചിൻ കെ.എ , സുരേഷ് എ.എസ്, ടൗൺ സെക്രട്ടറി സുനീഷ് അഗസ്റ്റിൻ,ടൗൺ കമ്മിറ്റി ട്രഷറർ സൂരജ് പങ്കജ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായ ചെയർമാൻ ഷെബിൻ സി ചാക്കോ (ഫെഡറൽ ബാങ്ക് ), വൈസ് ചെയർമാൻ – പ്രഭീഷ് വിജയൻ (എച്ചഡിഎഫ് സി ബാങ്ക് ), സെക്രട്ടറി സുനീഷ് അഗസ്റ്റിൻ (കാനറാ ബാങ്ക് ), ജോയിൻ്റ് സെക്രട്ടറി ബിട്ടു ടോം സണ്ണി (കേരള ഗ്രാമീൺ ബാങ്ക് ), ട്രഷറർ – സൂരജ് പങ്കജ് (കാനറാ ബാങ്ക് ), വുമൺ കോ ഓർഡിനേറ്റർമാരായ രാജലക്ഷമി കെ.സി (എസ്ബിഐ) എന്നിവരെ തിരഞ്ഞെടുത്തു.